News

സൊമാറ്റോ ഫുഡ് ഡെലിവറി വരുമാനം മൂന്ന് മടങ്ങ് വര്‍ധിച്ച് 206 ദശലക്ഷം ഡോളറായി

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ മത്സരങ്ങള്‍ കടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍. രാജ്യത്താകമാനം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസുകള്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിേേക്ഷപം നടക്കുന്ന ഒന്നായി മാറുകയാണ് ഓണ്‍ലൈന്‍ ബിസിനസ്സുകള്‍. ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നായ സൊമാട്ടോയുടെ 2019 ലെ സാമ്പത്തിക വരുമാനം വളരെ വലുതാണ്. ഫുഡ് ഡെലിവറി ആന്‍ഡ് റസ്റ്റോറന്റ് ഡിസ്‌ക്കവറി കമ്പനിയായ സൊമോട്ടോയുടെ വരുമാനം മൂന്ന് മടങ്ങ് വര്‍ധിച്ച് 206 മില്യണ്‍ ഡേളറായാണ് ഉയര്‍ന്നത്. (1339 കോടി). 

മാനേജ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇന്ത്യന്‍ അക്കൌണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.14ദശലക്ഷം ഭക്ഷണശാലകളിലൂടെ ലോകത്താകമാനം 10,000ത്തിലധികം നഗരങ്ങളില്‍ സൊമാറ്റോ സാന്നിധ്യമുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ 70 ദശലക്ഷം സജീവ ഉപയോക്താക്കള്‍ ഉണ്ടെന്നും 5 ദശലക്ഷം പുതിയ രജിസ്‌ട്രേഷനുകളും 11 ദശലക്ഷം ആപ്പ് ഇന്‍സ്റ്റാളേഷന്‍ ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. .അടുത്തിടെ ആരംഭിച്ച ഭക്ഷ്യവിതരണ ശൃംഖലയായ Hyperpure ഉള്‍പ്പെടെയുള്ള സുസ്ഥിര ബിസിനസുകാര്‍ 2 ദശലക്ഷം ഡോളറിന്റെ വരുമാനം നേടി.

 

Author

Related Articles