മികച്ച പ്രതികരണം നേടി സൊമാറ്റോ ഐപിഒ; നാളെ സമാപിക്കും
മുംബൈ: സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) വിപണിയില്‍ മികച്ച പ്രതികരണം. 1.3 തവണ വില്‍പ്പനയ്ക്ക് വച്ച ഓഹരികള്‍ ഓവര്‍ സബ്സ്ക്രൈബ് ചെയ്തു. റീട്ടെയില്‍ നിക്ഷേപകര്‍ ഭക്ഷ്യ വിതരണ സ്റ്റാര്‍ട്ടപ്പിന്റെ ഓഹരികള്‍ക്കായുളള ലേലം വിളിക്കുന്നത് തുടരുകയാണ്.71.92 കോടി ഐപിഒ ഇഷ്യു വലുപ്പത്തിന് 95.44 കോടി ഓഹരികള്‍ക്കുളള ബിഡ്ഡുകള്‍ ലഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
റീട്ടെയില്‍ നിക്ഷേപകര്‍ അവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിന്റെ 3.96 ഇരട്ടി ആവശ്യക്കാരെത്തി. വ്യക്തി?ഗത റീട്ടെയില്‍ നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. 9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഓഹരികളോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍വഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്.
ഇന്‍ഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാണ് വില്‍പ്പന. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാന്‍ കഴിയുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പരമാവധി 13 ലോട്ടിന് വരെ അപേക്ഷനല്‍കാം. ഐപിഒ നാളെ സമാപിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍