News

541 ജീവനക്കാരെ പിരിച്ചുവിട്ട് സൊമാറ്റോ; ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 10 ശതമാനം ആളുകളെയാണ് പിരിച്ചുവിട്ടതെന്ന് അറിയിപ്പ്

ഡല്‍ഹി: രാജ്യത്തെ വാണിജ്യ മേഖലകളിലടക്കം വന്‍ തിരിച്ചടി നേരിടുന്ന വേളയിലാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ 541 ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. കമ്പനിയുടെ ഗുരുഗ്രാമിലെ ഹെഡ് ഓഫീസിലുള്ള ഡെലിവറി സപ്പോര്‍ട്ട് ടീമിലുള്ള ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന സൊമാറ്റോ ജീവനക്കാരില്‍ 10 ശതമാനം ആളുകളെയാണ് പിരിച്ച് വിടുന്നതെന്ന് കമ്പനി അറിയിച്ചിരുന്നു.

എന്നിരുന്നാലും കമ്പനി രണ്ട് മുതല്‍ നാലു മാസം വരെ കാലയളവിലേക്ക് സിവിയറന്‍സ് തുക നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.  ഫുഡ് ഡെലിവറി ആപ്പുകളുമായുള്ള ബിസിനസ് നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി തെലങ്കാനയിലെ 2000ത്തിലേറെ ഹോട്ടലുകള്‍. അന്യായമായ കമ്മീഷനുകളും സൗജന്യങ്ങളും നല്‍കുന്നത് തുടര്‍ന്നാല്‍ ഇത്തരം ആപ്പുകളുമായുള്ള ബിസിനസ് നിര്‍ത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്.

ഉപഭോക്താക്കള്‍ക്കു നല്‍കുന്ന അന്യായമായ ഡിസ്‌കൗണ്ടുകള്‍ നീക്കിയില്ലെങ്കില്‍, കമ്മീഷന്‍ ശതമാനം കുറയ്ക്കാനുള്ള കരാര്‍ പുനപരിശോധിച്ചില്ലെങ്കില്‍ ഇത്തരം ആപ്പുകളുമായുള്ള കരാര്‍ റദ്ദാക്കുമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടനയായ തെലങ്കാന സ്റ്റേറ്റ് അസോസിയേഷന്‍ പറയുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് തങ്ങളുടെ നിലവിലെ നയങ്ങള്‍ ആഗസ്റ്റ് 20 മുതല്‍ പുനപരിശോധിക്കാമെന്ന് സൊമാറ്റോ സമ്മതിച്ചിട്ടുണ്ട്.

'കുറേക്കൂടി നല്ല യൂസര്‍ എക്സ്പീരിയന്‍സിനായി ഉപഭോക്താക്കള്‍, സൊമാറ്റോ, റസ്റ്റോറന്റുകള്‍ തുടങ്ങിയവരുടെ താല്‍പര്യം മാനിച്ച് ഞങ്ങള്‍ അടുത്തിടെ ഒരു പോളിസി കൊണ്ടുവന്നിരുന്നു. എന്നാല്‍ വ്യവസായ രംഗത്തെ ചില മേഖലകളില്‍ നിന്നും അതിന് നല്ല പ്രതികരണം ലഭിച്ചില്ല. അതിനാല്‍ നിങ്ങള്‍ പറയുന്നത് കേട്ടശേഷം ശരിയായ ഭേദഗതികള്‍ കൊണ്ടുവരികയെന്നത് ഞങ്ങളുടെ ജോലിയാണ്. സൊമാറ്റോ സി.ഇ.ഒ രാകേഷ് രഞ്ജന്‍ പറഞ്ഞു.

Author

Related Articles