കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 394 മില്യണ്‍ ഡോളറായി ഉയര്‍ന്നു: സൊമാറ്റോ
ബെംഗളൂരു: മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ വരുമാനം 394 മില്യണ്‍ ഡോളറായി ഉയര്‍ന്നതായി ഓണ്‍ലൈന്‍ ഭക്ഷ്യ-ഓര്‍ഡറിംഗ് പ്ലാറ്റ്ഫോം സൊമാറ്റോ. ഇരട്ടി നേട്ടമാണിത്. ഫെബ്രുവരിയിലെ കോവിഡ് -19-ന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിനെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ പ്രതിമാസ വരുമാനത്തിന്റെ 60% വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സൊമാറ്റോ.
ഏപ്രില്‍ മാസത്തില്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഉപയോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനിന്നതിനാല്‍ ഭക്ഷ്യ വിതരണ അളവ് ഗണ്യമായി കുറഞ്ഞിരുന്നു. നിലവിലുണ്ടായിട്ടുള്ള ഇടിവ് അടുത്ത 3-6 മാസത്തില്‍ ചെലവ് / ലാഭം എന്നിവയില്‍ കര്‍ശന നിയന്ത്രണം നിലനിര്‍ത്തി പരിഹരിക്കുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
മെയ് മാസത്തില്‍ കമ്പനി 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടപ്പോള്‍ പ്രഖ്യാപിച്ച ശമ്പള വെട്ടിക്കുറവ് സോമാറ്റോ പിന്‍വലിച്ചതായി ഗോയല്‍ പറഞ്ഞു. 75% ജീവനക്കാര്‍ ഭാഗിക ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധരായി, ശമ്പളച്ചെലവില്‍ 14% കുറച്ചു. എന്നിരുന്നാലും, ജൂലൈ ഒന്നിന് എല്ലാ ശമ്പളവും പുനഃസ്ഥാപിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍