സൊമാറ്റോയിലൂടെ മദ്യവും: സൊമാറ്റോ മദ്യ വിതരണത്തിന് ഒരുങ്ങുന്നു
ബെംഗളൂരു: രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കവേ ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ മദ്യ വിതരണത്തിനും പദ്ധയിടുന്നതായി സൂചന. ഭക്ഷണ വിതരണ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ തുടങ്ങിയ സൊമാറ്റോ ലോക്ക്ഡൗണ്‍ കാലത്ത് പലചരക്ക് വിതരണത്തിനും തുടക്കമിട്ടിരുന്നു. നേരിട്ട് കടകളിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിലെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പേര് ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതാണ് മദ്യ വിതരണത്തിലേക്കും തിരിയാന്‍ സൊമാറ്റൊയെ പ്രേരിപ്പിക്കുന്നത്.
മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ വീണ്ടും തുറക്കുന്നതിന് ഈ ആഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ പല സ്ഥലങ്ങളും ഇതനുസരിച്ച് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ചില നഗരങ്ങളിലെ ഔട്ട്ലെറ്റുകള്‍ക്ക് പുറത്ത് നൂറുകണക്കിന് ആളുകള്‍ എത്തിയ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ലാത്തിച്ചാര്‍ജ് ഉണ്ടാകുകയുംം ചെയ്തു. ഇത്തരം സാഹചര്യത്തില്‍ പലയിടങ്ങളിലും തുറന്ന മദ്യ ശാലകള്‍ അടക്കേണ്ടിയും വന്നു. ഓണ്‍ലൈനിലൂടെയുള്ള മദ്യ വിതരണം കാര്യക്ഷമമാക്കിയാല്‍ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനാകും എന്നാണ് സൊമാറ്റോ ചൂണ്ടിക്കാണിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍