സൊമാറ്റോ ഗ്രോഫേഴ്സ് ഇന്ത്യയ്ക്ക് 150 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കും
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഓണ്‍ലൈന്‍ പലചരക്ക് വിതരണ കമ്പനിയായ ഗ്രോഫേഴ്സ് ഇന്ത്യയ്ക്ക് (ജിഐപിഎല്‍) 150 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1,145 കോടി രൂപ) വായ്പ നല്‍കും. കൂടാതെ, ഭക്ഷ്യ മേഖലയിലെ റോബോട്ടിക്, ഓട്ടോമേഷന്‍ സ്ഥാപനമായ മുകുന്ദ ഫുഡ്സിന്റെ 16.66 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനും സൊമാറ്റോയുടെ ബോര്‍ഡ് അംഗീകാരം നല്കി. അഞ്ച് ദശലക്ഷം ഡോളറിന്റെ ഓഹരികളാണ് എറ്റെടുക്കുന്നത്.
സൊമാറ്റോ കഴിഞ്ഞ വര്‍ഷം ഏകദേശം 745 കോടി രൂപ ഗ്രോഫേഴ്സിന്റെ ഒമ്പത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി നിക്ഷേപിച്ചിരുന്നു. കമ്പനി സീനിയര്‍ മാനേജ്മെന്റ് അംഗങ്ങളായിട്ടുള്ള അതോറിറ്റിയെ വായ്പയുടെ പ്രധാന വ്യവസ്ഥകള്‍ തീരുമാനിക്കാനും, നിര്‍ണായകമായ രേഖകള്‍ തയ്യാറാക്കാനും ചുമതലപ്പെടുത്തിയിരിക്കുകയാണ്.
വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 12 ശതമാനമോ, അതിനു മുകളിലോ ആയിരിക്കും. വായ്പാ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും. ഗ്രോഫേഴ്സ് ഇന്ത്യയുടെ സമീപകാല മൂലധന ആവശ്യകതകളെ പിന്തുണയ്ക്കാന്‍ ഈ വായ്പ സഹായിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരത്തില്‍ 400 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് സൊമാറ്റോ വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍