സൊമാറ്റോ ഐപിഒ: കോടീശ്വരന്മാരായത് 18ലേറെ പേര്
സൊമാറ്റോയുടെ പൊതുവിപണിയിലെ അരങ്ങേറ്റത്തില്‍ കോടീശ്വരന്മാരായത് 18ലേറെ പേര്. സഹസ്ഥാപകരായ ദീപേഷ് ഗോയല്‍, ഗുഞ്ജന്‍ പഡിദാര്‍, മോഹിത് ഗുപ്ത, ഗൗരവ് ഗുപ്ത, അക്രിതി ചോപ്ര ഉള്‍പ്പടെയുള്ളവരാണ് കോടികളുടെമൂല്യമുള്ള ഓഹരി ഉടമകളായത്. ചീഫ് എക്സിക്യുട്ടീവുമായ ദീപേന്ദര്‍ ഗോയലിന് എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ്(ജീവനക്കാര്‍ക്കുള്ള ഓഹരി ഉടമസ്ഥവാകാശ പദ്ധതി) പ്രകാരം ലഭിച്ച ഓഹരികളുടെ മൂല്യം വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കനുസരിച്ച് 4,650 കോടിയായി.
ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജന്‍ പടിഡാറിന്റെ ഓഹരികളുടെ മൂല്യം 363 കോടി രൂപയാണ്. ബിസിനസ് ഹെഡ് മോഹിത് ഗുപ്തയ്ക്ക് ലഭിച്ച ഓഹരികളുടെ മൂല്യം 195 കോടി രൂപയുമായി വര്‍ധിച്ചു. വിതരണമേഖലയുടെ ചുമതലവഹിക്കുന്ന ഗൗരവ് ഗുപ്തയുടെ ഓഹരി മൂല്യമാകട്ടെ 179 കോടി രൂപയും. അടുത്തയിടെ സഹസ്ഥാപക പദവിയിലെത്തിയ അക്രിതി ചോപ്രക്ക് ലഭിച്ച ഓഹരികളുടെ മൂല്യമാകട്ടെ 149 കോടിയായും ഉയര്‍ന്നു. സൊമാറ്റൊയെ ഓഹരി വിപണിയിലേയ്ക്ക് നയചിച്ച ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അക്ഷാന്ത് ഗോയലിന്റെ ഓഹരി മൂല്യം 114 കോടിയാണ്.
ഐപിഒ വിലയായ 76 രൂപയില്‍നിന്ന് 50ശതമാനം പ്രീമിയത്തില്‍ 125.85 രൂപയിലാണ് വെള്ളിയാഴ്ച സൊമാറ്റൊയുടെ ഓഹരി ക്ലോസ് ചെയതത്. ലിസ്റ്റ് ചെയ്ത നിലവാരമായ 115 രൂപയേക്കാള്‍ 9ശതമാനം ഉയരത്തിലായിരുന്നു ക്ലോസിങ്. 40.38 ഇരട്ടി അപേക്ഷകളാണ് ഐപിഒക്ക് ലഭിച്ചത്. രാജ്യത്തെ ഓഹരി വിപണിയുടെ 11 വര്‍ഷത്തെ ചരിത്രത്തിലെ ഉയര്‍ന്ന ഡിമാന്റാണ് ഓഹരിക്ക് ലഭിച്ചത്. 9,375 കോടി രൂപയാണ് ഐപിഒവഴി കമ്പനി സമാഹരിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍