യുഎസ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ തീരുവയില്‍ അതൃപ്തി പ്രകടിപ്പ് ട്രംപ് വീണ്ടും രംഗത്ത്

June 11, 2019 |
|
News

                  യുഎസ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ തീരുവയില്‍ അതൃപ്തി പ്രകടിപ്പ് ട്രംപ് വീണ്ടും രംഗത്ത്

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ തീരുവയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കന്‍ സൈക്കിളുകള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെ തീരുവ ഈടാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ വിമര്‍ശിച്ചിട്ടുള്ളത്. 

ഇന്ത്യയുടെ ഈ നടപടി ധിക്കാരമാണെന്നും, ഇത് അമേരിക്ക അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. പ്രമുഖ യുഎസ് മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഹര്‍ലി ഡേവിഡ്‌സണ്ണിന്റെ സൈക്കിള്‍ ഇറക്കുമതിക്കാണ് ഇന്ത്യ 50 മുതല്‍ 100 ശതമാനം വരെ നികുതി ചുമത്താന്‍ പോകുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള പല ഉത്പ്പന്നങ്ങള്‍ അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. 

ഇന്ത്യ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യമാണെന്ന് ട്രംപ് നേരത്തെ  ആരോപിച്ചിരുന്നു. മോട്ടോര്‍ സൈക്കിളിന് തീരുവ 50 ശതമാനമാക്കി ഇന്ത്യ കുറക്കുന്നതില്‍ ട്രംപ് സംതൃപ്തിയല്ലെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved