ആധാറില്‍ പേര് മുതല്‍ മൊബൈല്‍ നമ്പര്‍ വരെ മാറ്റുന്നതിനുള്ള സേവന നിരക്കില്‍ വര്‍ധന; 25ല്‍ നിന്നും 50 ആക്കുന്നുവെന്ന് അറിയിപ്പ്; വിലാസവും മറ്റും മാറ്റുന്നതിന് പണം ഈടാക്കില്ലെന്ന് യുഐഡിഎഐ

September 09, 2019 |
|
News

                  ആധാറില്‍ പേര് മുതല്‍ മൊബൈല്‍ നമ്പര്‍ വരെ മാറ്റുന്നതിനുള്ള സേവന നിരക്കില്‍ വര്‍ധന; 25ല്‍ നിന്നും 50 ആക്കുന്നുവെന്ന് അറിയിപ്പ്; വിലാസവും മറ്റും മാറ്റുന്നതിന് പണം ഈടാക്കില്ലെന്ന് യുഐഡിഎഐ

രാജ്യത്തെ ഏറ്റവും മുഖ്യ തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സേവന നിരക്കില്‍ വര്‍ധന. ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ മാറ്റുന്നതിനും ബയോമെട്രിക്ക് വിവരങ്ങള്‍ ചേര്‍ക്കുന്നതിനും മറ്റുമാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. പേര് മുതല്‍ മൊബൈല്‍ നമ്പര്‍ വരെ മാറ്റുന്നതിന് 25 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 രൂപയാണ് നല്‍കേണ്ടത്. 

എന്നാല്‍ വിലാസം മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ നിങ്ങള്‍ തന്നെ സ്വയം ഓണ്‍ലൈനായി ചെയ്യുകയാണെങ്കില്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും യുഐഡിഎഐയുടെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.  ആധാര്‍ സെന്റര്‍ വഴി സേവനം പ്രയോജനപ്പെടുത്തുമ്പോഴാണ് നിരക്ക് ഈടാക്കുക. യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതിന് പണം നല്‍കേണ്ടിവരും. 

പ്രിന്റിങ് ചാര്‍ജ്, സ്പീഡ് പോസ്റ്റ് ചാര്‍ജ് നിരക്ക് എന്നിവ ഉള്‍പ്പടെ 50 രൂപയാണ് നല്‍കേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി പണമടയ്ക്കാം. നിങ്ങള്‍ ആദ്യമായാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ പണമൊന്നും നല്‍കേണ്ടതില്ല. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനും നിരക്ക് ഈടാക്കില്ല. 

Related Articles

© 2024 Financial Views. All Rights Reserved