പൗരത്വ ബില്ലിനെതിരെ കമ്പനി മേധാവികള്‍ രംഗത്ത്; ബില്ല് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആഴത്തില്‍ മുറിവുണ്ടാക്കും; പൗരത്വ ബില്ല് മോശമെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെ

January 14, 2020 |
|
News

                  പൗരത്വ ബില്ലിനെതിരെ കമ്പനി മേധാവികള്‍ രംഗത്ത്;  ബില്ല് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആഴത്തില്‍ മുറിവുണ്ടാക്കും;  പൗരത്വ ബില്ല് മോശമെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെ

ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിക്കെതിരെ മൈക്രോസോഫ്റ്റ്  സിഇഒ സത്യ നദെല്ലെ രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോഴാണ് സത്യ നദല്ലെ രംഗത്തെത്തിയത്.  ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ദു:ഖകരമായ വാര്‍ത്തായണെന്നും, ബംഗ്ലാദേശില്‍ നിന്ന്  ഇന്ത്യയിലെത്തിയ  ഒരു കുടിയേറ്റക്കാരന്  ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ സിഇഒ ആകുന്നതോ, അല്ലെങ്കില്‍ യൂനികോണ്‍ സ്റ്റാര്‍ട്ടപ്പ് സംരംഭം ഇന്ത്യയില്‍ തുടങ്ങുന്നത് കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  

ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്.  ഓരോ കടിയേറ്റക്കാരന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  അതേസമയം പൗരത്വ നിയമ ഭേഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ രാജ്യത്ത് ഭീമമായ നഷ്ടം ഉണ്ടായെന്ന് സര്‍ക്കാര്‍. ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെയും  ബാധിച്ചേക്കും. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ മുഖേന രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പിറകോട്ടേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കും. സര്‍ക്കാറിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ മൂലധന സമാഹരണം ഇല്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്.  റിസര്‍വ്വ് ബാങ്കിന് കരുതല്‍ ധനം പിടിച്ചുവാങ്ങിയതിന് പിന്നാലെ സെബിയുടെ മിച്ചമൂലധനം കേന്ദ്രസര്‍ക്കാര്‍  പിടിച്ചുവാങ്ങാനുള്ള നീക്കവും നടത്തുന്നുണ്ട്.  

പൗരത്വ നിയമ ഭേഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ മറ്റൊരു നീക്കത്തിനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.  പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ ഇന്ത്യന്‍ റയില്‍വെയ്ക്ക് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. ഇതില്‍ ഈസ്‌റേറണ്‍ റെയില്‍വേയ്ക്ക് 70 കോടിയുടെ നഷ്ടവും നോര്‍ത്ത്ഈസ്റ്റ് റെയില്‍വേയ്ക്ക് 10 കോടിയുടെ നഷ്ടവും ഉണ്ടായി'-റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. ഇത് പ്രാഥമിക കണക്കെടുപ്പാണെന്നും അവസാനവട്ട അവലോകനത്തിന് ശേഷം ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആര്‍പിഎഫ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗാളിലെ മുര്‍ഷിദാബാദില്‍ ഈ മാസം ആദ്യം അഞ്ചുട്രെയിനുകളാണ് അഗ്‌നിക്കിരയാക്കിയത്. അസമിലുംട്രെയിനുകള്‍ക്ക് തീയിട്ടിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനം നടപടികള്‍ സ്വീകരിച്ചുവെന്നും വീണ്ടെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും  വിനോദ് കുമാര്‍ യാദവ്  

പ്രതിഷേധങ്ങള്‍ക്കിയെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രതിഷേധക്കാര്‍ക്കെതിരെ യു. പി സര്‍ക്കാര്‍ നോട്ടീസ് അയച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് റെയില്‍വേയുടെ തീരുമാനം. സംഭലിലും ലഖ്‌നൗവിലും പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കണ്ടുകെട്ടുന്ന സ്വത്തുക്കള്‍ പിന്നീട് ലേലത്തില്‍ വെക്കുമെന്നും ലേലത്തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved