
ന്യൂഡല്‍ഹി:രാജ്യത്തെ ആദ്യത്തെ ബജറ്റ് വിമാന കമ്പനികളിലൊന്നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ പശ്ചിമേഷ്യയിലും, അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ഇതിന്റെ ഭാഗമായി കമ്പനി പുതിയ വിമാനങ്ങള്‍ വാങ്ങാനാണ് നീക്കം നടത്തുന്നത്. പശ്ചിമേഷ്യയില്‍ വിപുലീകരണം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയ വിമാനം വാങ്ങാനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചതായാണ് വിവരം. മൂന്ന് വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിച്ച സ്ഥിതിക്ക്
ടെന്‍ഡറുകള്‍ ഉടന്‍ ക്ഷണിക്കുമെന്നും പേര് വെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചതായാണ വിവരം.എയര്‍ ഇന്ത്യാ എക്‌സ് പ്രക്‌സ് ബോയിങ് 737800 എന്‍ജി വിമാനങ്ങളാകും പ്രധാനമായും വാങ്ങുക. അതേസമയം പുതിയ വിമാനങ്ങള്‍ കമ്പനിക്ക് വാങ്ങേണ്ടി വരുന്ന ശക്തമായതിനാല്‍ കമ്പനി 737800 എന്‍ജി വിമാനങ്ങള്‍ ഉപേക്ഷിച്ച് 737800 എന്‍ജി സെക്കന്‍ഡ് ഹാന്‍ഡ് വിമാനങ്ങള്‍ കമ്പനിക്ക് തിരഞ്ഞെടുക്കേണ്ടി വരുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.