മാര്‍ച്ച് 11-13 വരെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് നീട്ടും; കേന്ദ്രസര്‍ക്കാറിന് താക്കീതുമായി ജീവനക്കാര്‍

February 13, 2020 |
|
News

                  മാര്‍ച്ച് 11-13 വരെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്;  ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് നീട്ടും; കേന്ദ്രസര്‍ക്കാറിന് താക്കീതുമായി ജീവനക്കാര്‍

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിന് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ജനുവരി 31 ഫിബ്രുവരി ഒന്ന് തീയ്യതികളില്‍ രാജ്യത്താകെ നടത്തിയ പണിമുടക്കിന് ശേഷം വീണ്ടും ബാങ്ക് ജീവനക്കാര്‍ പണമുടക്കിന് ആഹ്വാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസമാണ് രാജ്യത്തെ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച്  11-13 വരെയാണ് ബാങ്കുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വേതന വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബാങ്കസ്് അസോസിയേഷനുമായി (ഐബിഎ)  തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി ഇപ്പോള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം ബജറ്റ് 

ഇപ്പോള്‍ ആഴ്ച്ചകള്‍ക്കുള്ളിലാണ് ബാങ്ക് പണിമുടക്കിന് സമരം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.  ജനുവരി 31 നും ഫിബ്രുവരി ഒന്നിനും നടത്തിയ പണിമുടക്ക് ശക്തിപ്പെട്ടിരുന്നു.   ഡിജറ്റല്‍ ഇടപാട്, പണമിടപാട്, ബിസിനസ് ഇടപാടുകള്‍ എല്ലാ താറുമാറായിരുന്നു  അന്ന്. ബാങ്ക് ജിവനക്കാരുടെ ഒമ്പതോളം സംഘനകളാണ് രാജ്യവ്യാപകമായി ഇപ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബാങ്ക് ജീവനക്കാരുടെ ഒമ്പതോളം സംഘനകള്‍ ഉള്‍പ്പെട്ടതാണ് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ (യുഎഫ്ബിയു).  

ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കുക എന്നതാണ്  പണിമുടക്കിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആവശ്യങ്ങള്‍ അന്നേദിവസം പരിഗണിച്ചില്ലെങ്കില്‍  വീണ്ടും സമരം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. എന്നിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമായി മുന്‍പോട്ട് പോകും.  ജീവനക്കാരുടെ വേതനം 15 ശതമാനമായി വര്‍ധിരപ്പിക്കുക എന്നതാണ് സമരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ മറ്റൊരു തീരുമാനത്തിലാണിപ്പോള്‍.  ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ 12.25 ശതമാനം മാത്രമേ അംഗീകരിക്കാന്‍ പറ്റുകയുള്ളുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ 15 ശതമാനം വേതന വര്‍ധനവ് ആക്കണമെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.

Related Articles

© 2024 Financial Views. All Rights Reserved