ഹോങ്കോങ് വിപണിയിലേക്ക് ആലിബാബയുടെ കാല്‍വെപ്പ് ഗംഭീരം; ജാക് മാ നടപ്പിലാക്കുന്നത് തന്റെ രാഷ്ട്രീയവും

November 27, 2019 |
|
News

                  ഹോങ്കോങ് വിപണിയിലേക്ക് ആലിബാബയുടെ കാല്‍വെപ്പ് ഗംഭീരം; ജാക് മാ നടപ്പിലാക്കുന്നത് തന്റെ രാഷ്ട്രീയവും

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയ്ക്ക് ഐപിഒയിലൂടെ  (പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ) റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഹോങ്കോങ് വിപണിയിലേക്ക് കമ്പനിയുടെ കാല്‍വെപ്പ് ഏതായാലും ഗംഭിരമായി.  പ്രതി ഓഹരി വില 176 ഹോങ്കോങ് ഡോളര്‍ എന്ന നിരക്കിലായാരുന്നു ആലിബാബ ഹോങ്കോങ് വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പന ആരംഭിച്ച് ഓഹരി മൂല്യം ആറ് ശതമാനത്തോളം ഉയര്‍ന്നു. 500 മില്യണ്‍ സാധാരണ ഓഹരികളും, 75 മില്യണ്‍ ഗ്രീന്‍ ഷൂ ഓഹരികളുമാണ്  ആലിബാബയെന്ന ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ഹോങ്കോങ് വിപണിയില്‍ അവതരിപ്പിച്ചത്. 

ഐപിഒയിലൂടെ നടപ്പുവര്‍ഷത്തെ ഏറ്റവും വലിയ മൂലധനസമാഹരണമാണ് ആലിബാബ സ്വന്തമാക്കിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ഊബര്‍ സമാഹരിച്ച 8 എട്ട് ബില്യണ്‍ ഡോളര്‍ മറികടന്നാണ് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ റെക്കോര്‍ഡ് നേട്ടം കൊയ്ത് മുന്നേറ്റം നടത്തിയിട്ടുള്ളത്. അതേസമയം ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയുടെ ഐപിഒ ആലിബാബയുടെ നേട്ടത്തെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.  സൗദി അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഒന്നടങ്കം ഒഴുകിയെത്തിയേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ഹോങ്കോങില്‍ പൊട്ടിപുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങള തണുപ്പിക്കുകയെന്നതാണ് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ ഐപിഒയുടെ പ്രധാന ഉദ്ദേശ്യം. ആലിബാബയുടെ ഐപിഒയ്ക്ക് ചൈനയുട രാഷ്ട്രീയ ലക്ഷ്യങ്ങളും, സാമ്പത്തിക തന്ത്രവും കാണുന്നുണ്ട്. അതേസമയം  ഹോങ്കോങില്‍ ഇപ്പോള്‍ അരങ്ങേറുന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കിടയിലും  ആലിബാബ റെക്കോര്‍ഡ് നേട്ടം കൊയ്തത് വിപണി വിദഗ്ധരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുണ്ട്.  ഹോങ്കോങ് വിപണിയിലേക്ക് ആലിബാബ ഐപിഒ നടത്താന്‍ വൈകിയതെന്തേ എന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചോദിക്കുന്നത്. 

അതേസമയം 2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ നിന്ന് ഐപിഒയിലൂടെ  25 ബില്യണ്‍ ഡോളര്‍ മൂലധ സമാഹരണമാണ് നേടിയത്.  ഇതിനെ സൗദി അരാംകോ മറികടക്കുമോ എന്നാണ് നിരീക്ഷകര്‍ ഒ്ന്നടങ്കം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.  ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഐപിഒ നടത്തി റെക്കോര്‍ഡ് നേട്ടം കൊയ്താണ് ആലിബാബ അന്ന് വന്‍ മുന്നേറ്റം നടത്തിയത്. 

ഹോങ്കോങ് ചൈന ലക്ഷ്യമിടുന്നതും ആലിബാബ ലക്ഷ്യമിടുന്നതും ഒന്നാണ്  

നിക്ഷേപകര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായ ഹോങ്കോങ് ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഹോങ്കോങ് നഗരം മുന്‍പെങ്ങും കാണാത്ത വിധമുള്ള മാന്ദ്യം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങിന്റെ സാമ്പത്തിക മേഖലയ്ക്ക് സ്ഥിരത ഉണ്ടാകാന്‍ വേണ്ടി ആലിബാബ ലോകത്തിലെ ഏറ്റവും വലിയ ഐപിഒ സംഘടിപ്പിച്ച് വിപണി രംഗത്തെ കരകയറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ ആംരഭിച്ചിട്ടുള്ളത്. ഐപിഒയിലൂടെ ഹോങ്കില്‍ രൂപപ്പെട്ട രാഷ്ട്രയ പ്രതിസന്ധികളെയെല്ലാം കരകയറ്റാനാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1842 മുതല്‍  ബ്രിട്ടീഷ് കോളനിയായിരുന്നു ഹോങ്കോങ്. ഹോങ്കോങിനെ ചൈനയ്ക്ക് തിരികെ ലഭിച്ചത്  1997 ലാണ്. ചൈനയും ബ്രിട്ടനും തമ്മലുള്ള ധാരണയുടെ പുറത്ത് 2047 ന് ശേഷം ചൈനീസ് കോളനിയായി മാറും. ഈ കരാറുകളെല്ലാമാണ് ഇപ്പോള്‍ ഹോങ്കോങില്‍ രൂപപ്പെട്ട സംഘര്‍ഷങ്ങളുടെ കാരണം. ചൈനീസ് ഭരണത്തിനെതിരെ പൊട്ടിപുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങളെ തണുപ്പിക്കുകയെന്നതാണ് മറ്റൊരു ല്ക്ഷ്യം. 

ജാക് മായുടെ രാഷ്ട്രീയം 

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയാണ്. ബിസിനസിനേക്കാള്‍ രാഷ്ട്രീയ താത്പര്യം കൂടി വെച്ചുപുലര്‍ത്തുന്ന ആള്‍ എന്ന നിലയ്ക്ക് തന്നെയാണ് ജാക് മായുടെ ഓരോ നീക്കവും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചൈനീസ് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി മുന്‍പോട്ടുപോകുന്ന ആലിബാബയുടെ ഇപ്പോഴത്തെ പുതിയ നീക്കവും ഹോങ്കോങിലെ സംഘര്‍ഷങ്ങളെ തണുപ്പിക്കാന്‍ കൂടിയാണെന്നാണ് വിലയിരുത്തല്‍. കമ്മ്യൂണിസ്റ്റ് ചൈനയുടെ വളര്‍ച്ചയ്ക്കനുകൂലമായ രാഷ്ടീയവും, സാമ്പത്തിക മുന്നേറ്റവും നടപ്പിലാക്കുക എന്നതാണ് ജാക് മാ ലക്ഷ്യമിടുന്നത്. ഹോങ്കോങ് വിപണിയില്‍ ഐപിഒ സംഘടിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശ്യവും അത് തന്നെയാണ്. 

Related Articles

© 2024 Financial Views. All Rights Reserved