രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന് എല്ലാ സൂചകങ്ങളും തെളിയിക്കുന്നു: പിയൂഷ് ഗോയല്‍

May 06, 2022 |
|
News

                  രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന് എല്ലാ സൂചകങ്ങളും തെളിയിക്കുന്നു: പിയൂഷ് ഗോയല്‍

കയറ്റുമതിയിലെ കുതിച്ചുചാട്ടം, ഏപ്രിലിലെ ഉയര്‍ന്ന ജിഎസ്ടി ശേഖരണം തുടങ്ങിയ എല്ലാ പ്രധാന സൂചകങ്ങളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന് പ്രതിഫലിപ്പിക്കുന്നുവെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യാഴാഴ്ച പറഞ്ഞു. ചരക്ക് സേവന കയറ്റുമതി 2021-22ല്‍ 675 ബില്യണ്‍ ഡോളറിലെത്തിയെന്നും ഏപ്രിലിലെ ജിഎസ്ടി (ചരക്ക് സേവന നികുതി) ശേഖരണം മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ച് 1.68 ലക്ഷം കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു.

കയറ്റുമതിക്കാരോട് വികസിത രാജ്യങ്ങളിലെ വിപണികളിലേക്ക് വൈവിധ്യവത്കരിക്കാനും കടന്നുകയറാനും ആവശ്യപ്പെടുകയും വികസ്വര രാജ്യങ്ങളിലെ ഗവണ്‍മെന്റിന്റെ ക്രെഡിറ്റ് പദ്ധതികളില്‍ പരിമിതപ്പെടുത്തരുതെന്നും പിയൂഷ് ഗോയല്‍ അഭ്യര്‍ത്ഥിച്ചു. ഒമിക്രോണ്‍ തരംഗം, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, കുതിച്ചുയരുന്ന അസംസ്‌കൃത വസ്തുക്കളുടെ വില, കണ്ടെയ്നര്‍ ക്ഷാമം, സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, ഭൗമരാഷ്ട്രീയ പിരിമുറുക്കം തുടങ്ങിയ ആഗോള സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മന്ത്രി വിശദീകരിച്ചു.

2030ഓടെ 1 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി എന്ന രാജ്യത്തിന്റെ ലക്ഷ്യം എല്ലാ പങ്കാളികളുടെയും പങ്കാളിത്തത്തിലൂടെ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ബാങ്കിംഗ് മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള യാഥാസ്ഥിതിക ചിന്താഗതി ഉപേക്ഷിച്ച് ചില റിസ്‌കുകള്‍ എടുക്കാന്‍ സന്നദ്ധമാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കയറ്റുമതിയില്‍ ആഗോള പങ്കാളിയാകാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഇന്ത്യയിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''വികസിത രാജ്യങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും അവരുടെ സര്‍ക്കാര്‍ കരാറുകളിലെ നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്നും എക്‌സിം ബാങ്കിന് പഠിക്കാന്‍ കഴിയും,'' അദ്ദേഹം പറഞ്ഞു. എക്സിം ബാങ്ക് സംഘടിപ്പിച്ച ഇന്ത്യന്‍ പ്രോജക്ട് എക്സ്പോര്‍ട്ടര്‍മാര്‍ക്കുള്ള ആഗോള അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Related Articles

© 2024 Financial Views. All Rights Reserved