ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്; 49 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ സ്വന്തമാക്കിയെന്ന് സൂചന

August 24, 2019 |
|
News

                  ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്; 49 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ സ്വന്തമാക്കിയെന്ന് സൂചന

ഫ്യൂച്ചര്‍ കൂപ്പണിന്റെ 49 ശതമാനം ഓഹരി ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. കിഷോര്‍ ബിയാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പ്രൊമോട്ടര്‍ സ്ഥാപനമായ ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ 49 ശതമാനം ഓഹരികള്‍ ആഗോള തലത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ സ്വന്തമാക്കി. ഒരുവര്‍ഷത്തിലധികമായി നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഫ്യൂച്ചര്‍ ക്യൂപ്പന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം 1500 കോടി രൂപയ്ക്ക് മുകളിലാണ് ഇരുവിഭാഗം കമ്പനികളും ഓഹരി ഇടപാടുകള്‍ ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

അതേയമയം ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള  കൃത്യമായ വിശദീകരണം നല്‍കാന്‍ ഇരുവിഭാഗം കമ്പനികളും നല്‍കിയിട്ടില്ല. അതേസമയം ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ ശ്കതിപ്പെടുത്താനും, വിപുലീകരണം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും ആമസോണിന്റെ പുതിയ നിക്ഷേപം ഫ്യൂച്ചര്‍ ക്യൂപ്പണിനെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഡിജിറ്റല്‍ മേഖല വിപുലപ്പെടുത്താനും ഇതിലൂടെ സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Related Articles

© 2024 Financial Views. All Rights Reserved