ആമസോണ്‍ ജീവനക്കാര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും 500 ദശലക്ഷം ഡോളര്‍ ഒറ്റത്തവണ ബോണസായി

June 30, 2020 |
|
News

                  ആമസോണ്‍ ജീവനക്കാര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും 500 ദശലക്ഷം ഡോളര്‍ ഒറ്റത്തവണ ബോണസായി

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ 500 ദശലക്ഷം ഡോളര്‍ ഒറ്റത്തവണ ബോണസ് നല്‍കാന്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കുമാണ് ബോണസ് നല്‍കുക. ജൂണ്‍ മാസം മുതല്‍ കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്ക് 150 ഡോളര്‍ മുതല്‍ 3000 ഡോളര്‍ വരെയാണ് ബോണസ് ലഭിക്കുക.

വര്‍ഷം 10 ബില്യണ്‍ സാധനങ്ങള്‍ വില്‍ക്കുന്ന ആമസോണ്‍, അമേരിക്കയില്‍ നിയമനടപടികള്‍ നേരിടുന്നുണ്ടായിരുന്നു. ജീവനക്കാരെ കോവിഡ് കാലത്ത് സംരക്ഷിക്കാന്‍ എന്ത് സഹായമാണ് കമ്പനി ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം.
ജര്‍മ്മനിയില്‍ കമ്പനിയുടെ ചില ലോജിസ്റ്റിക്സ് കേന്ദ്രങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പിന്നാലെ രാജ്യത്ത് കമ്പനിയുടെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ സുരക്ഷാ സംവിധാനം വേണമെന്നാണ് ആവശ്യം. ഇതിന് പിന്നാലെയാണ് കമ്പനി ബോണസ് പ്രഖ്യാപിച്ചത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved