ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആപ്പിള്‍ ഡെയ്‌സ് സെയില്‍ ആരംഭിച്ചു;വന്‍ വിലക്കിഴിവുകള്‍

February 06, 2020 |
|
Lifestyle

                  ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആപ്പിള്‍ ഡെയ്‌സ് സെയില്‍ ആരംഭിച്ചു;വന്‍ വിലക്കിഴിവുകള്‍

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആപ്പിള്‍ ഡെയ്‌സ് സെയില്‍സ് ആരംഭിച്ചു. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, മറ്റ് ചില പഴയ ഐഫോണ്‍ മോഡലുകള്‍, ആക്സസറീസുകള്‍ എന്നിവയ്ക്ക് വമ്പന്‍ കിഴിവുകളാണ് ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ഇന്നലെ ആരംഭിച്ച വില്‍പ്പന 2020 ഫെബ്രുവരി 8 വരെ തുടരും. വില്‍പ്പനയില്‍ ബാങ്ക് ഓഫറുകള്‍ക്കൊപ്പം വന്‍ വിലക്കുറവ് ലഭിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ ആപ്പിള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഓഫറുകള്‍ ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ എന്നിവയ്ക്ക് 7,000 രൂപ വരെ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ കിഴിവ് പ്രയോജനപ്പെടുത്താം. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ എന്നിവയ്ക്ക് യഥാര്‍ത്ഥത്തില്‍ വിലക്കുറവ് കാണുന്നില്ലെങ്കിലും, എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് 10,817 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐകളോടൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്

ഐഫോണ്‍ എക്‌സ്എസ് ഐഫോണ്‍ എക്‌സ്എസ് 64 ജിബി വേരിയന്റിന് ഇ-കൊമേഴ്സ് സൈറ്റ് 5,000 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഫോണിന്റെ വില, 59,999 രൂപയ്ക്ക് പകരം, 54,999 രൂപ ആണ്. ഐഫോണ്‍ എക്‌സ്എസിന് എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്. കൂടാതെ, പ്രതിമാസം, 8,317 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ക്ക് ഐഫോണ്‍ എക്‌സ്ആര്‍ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഫ്‌ലാറ്റ് 5,000 രൂപ കിഴിവും ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved