48കാരന്റെ ജീവന്‍ രക്ഷിച്ച ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ഇനിയും 'ഞെട്ടിക്കും'; സെറാമിക്ക്- ടൈറ്റാനിയം വേര്‍ഷനില്‍ സ്മാര്‍ട്ട് വാച്ച് ഫൈവിന്റെ പുത്തന്‍ വേര്‍ഷന്‍ ഉടന്‍; ലോഡ് ചെയ്യുന്നത് കിടിലന്‍ ഫീച്ചറുകള്‍

August 19, 2019 |
|
Lifestyle

                  48കാരന്റെ ജീവന്‍ രക്ഷിച്ച ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ഇനിയും 'ഞെട്ടിക്കും'; സെറാമിക്ക്- ടൈറ്റാനിയം വേര്‍ഷനില്‍ സ്മാര്‍ട്ട് വാച്ച് ഫൈവിന്റെ പുത്തന്‍ വേര്‍ഷന്‍ ഉടന്‍; ലോഡ് ചെയ്യുന്നത് കിടിലന്‍ ഫീച്ചറുകള്‍

സാന്‍ഫ്രാന്‍സിസ്‌കോ: എപ്പോഴും വ്യത്യസ്തമായ ഗാഡ്ജറ്റുകള്‍ ഇറക്കി നമ്മേ ഞെട്ടിച്ച ടെക്ക് ഭീമന്‍ ആപ്പിള്‍ ഇപ്പോള്‍ പുതുപുത്തന്‍ സ്മാര്‍ട്ട് വാച്ചുമായി വരാനുള്ള തയാറെടുപ്പിലാണ്. സെപ്റ്റംബറില്‍ അപ്‌ഗ്രേഡ് ചെയ്ത ആപ്പിള്‍ വാച്ച് ഫൈവിന്റെ പുതുക്കിയ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടൈറ്റാനിയം സെറാമിക്ക് വേരിയന്റുകളിലായിരിക്കും വാച്ചുകള്‍ ഇറക്കുക.

ബ്രസിലീയന്‍ സൈറ്റായ ഐ ഹെല്‍പ്പ് ബിആര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം വാച്ചിന്റെ ഒഎസ് ബീറ്റാ കോഡില്‍ സെറാമിക്ക്, ടൈറ്റാനിയം കാസ്റ്റിങ് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആപ്പിള്‍ വാച്ച് 4 പോലും സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫീച്ചറുമായി എത്തിയതാണ്. എന്നാല്‍ ഇതിനേക്കാള്‍ മികച്ച ലുക്കും മറ്റ് ഫീച്ചറുകളുമായിരിക്കും പുതിയ ആപ്പിള്‍ വാച്ചിലുണ്ടാകുക എന്ന് ടെക്ക് റഡാറും വ്യക്തമാക്കുന്നു. 

40എംഎം, 44എംഎം എന്നീ വേരിയന്റുകളിലാവും വാച്ചുകള്‍ എത്തുക എന്നും റിപ്പോര്‍ട്ടുണ്ട്.  വാച്ചില്‍ സെറാമിക്ക് കെയ്‌സിന് പുറമേ ജപ്പാന്‍ നിര്‍മ്മിത ഒഎല്‍ഇഡി സ്‌ക്രീനും സജ്ജികരിക്കും. ആപ്പിള്‍ വാച്ചുകളില്‍ ജപ്പാന്‍ നിര്‍മ്മിത ഡിസ്‌പ്ലേകള്‍ വയ്ക്കുന്നത് 2021ഓടെ 70 മുതല്‍ 80 ശതമാനം വരെ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഹൃദയമിടിപ്പ് കുറഞ്ഞ ഒരു 48 കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് സഹായിച്ചു വാര്‍ത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രാഡ്ഫീല്‍ഡില്‍, എസെക്സ് എന്നയിടത്ത് താമസിക്കുന്ന പോള്‍ ഹട്ടന് ആപ്പിള്‍ വാച്ചില്‍ നിന്നും ഒരു മുന്നറിയിപ്പ് ലഭിച്ചു, ഹൃദയമിടിപ്പ് നിരന്തരം 40 ബിപിഎമ്മില്‍ താഴുന്നു എന്നതായിരുന്നു ആ മുന്നറിയിപ്പ്, സാധാരണ ഹൃദയമിടിപ്പ് അളവ് എന്നത് 60 ബിപിഎം മുതല്‍ 100 ബിപിഎം വരെയാണ്.

ഉടന്‍ തന്നെ അടുത്തുള്ള എമര്‍ജന്‍സി ക്ലിനിക് അദ്ദേഹം സന്ദര്‍ശിച്ചു, അവിടെ ഈ വ്യക്തിയുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി. കഫീനിന്റെ ഉപയോഗം ഏറിയതിനാലാണ് ഇത് സംഭവിച്ചതെന്നായിരുന്നു നിഗമനം. ഉടന്‍ തന്നെ വിദഗ്ധ പരിശോധനയ്ക്ക് സമീപിച്ചപ്പോള്‍ വെന്‍ട്രിക്കുലാര്‍ ബിഗെമിനി എന്ന രോഗമാണെന്ന് കണ്ടെത്തി.

Related Articles

© 2024 Financial Views. All Rights Reserved