സാധാരണക്കാര്‍ക്കായി രണ്ടു മോഡല്‍ ഐഫോണുകള്‍ കൂടി പുറത്തിറക്കാന്‍ ഒരുങ്ങി ആപ്പിള്‍; 399 ഡോളര്‍ വിലയില്‍ രണ്ട് തകര്‍പ്പന്‍ മോഡലുകള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; കാശില്ലാത്തതുകൊണ്ട് ഐഫോണ്‍ വാങ്ങാത്തവര്‍ക്ക് സന്തോഷവാര്‍ത്തയിങ്ങനെ

January 03, 2020 |
|
Lifestyle

സാധാരണക്കാര്‍ക്ക് കൈയെത്തിപ്പിടിക്കാന്‍ കഴിയാത്ത മോഡലുകള്‍. ആപ്പിള്‍ ഐഫോണിനെക്കുറിച്ചുള്ള പരാതിയിതായിരുന്നു. ഉയര്‍ന്ന വിലയുള്ള ഫോണുകള്‍ ഇറക്കുന്നതിനോടായിരുന്നു ആപ്പിളിനും താത്പര്യം. വേറൊരു തലത്തിലുള്ള ഉപഭോകക്താക്കളെ ആകര്‍ഷിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു അത്.

എന്നാല്‍, ആപ്പിളും പിടിവാശി ഉപേക്ഷിക്കകുയാണന്നാണ് സൂചന. സാധാരണക്കാര്‍ക്കുകൂടി സ്വന്തമാക്കാന്‍ കഴിയുന്ന വില്ക്കുറവുള്ള രണ്ട് പുതിയ മോഡലുകളാണ് ആപ്പിള്‍ വിഭാവനം ചെയ്യുന്നത്. ഐഫോണ്‍ 11-ന് സമാനമായ മോഡലാണ് രംഗത്തുവരുകയെന്ന് ഡിജിടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍ എസ്.ഇ. എന്ന ശ്രേണിയിലാണ് രണ്ട് ബജറ്റ് ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുക.

ആപ്പിളിന്റെ വിലകൂടിയ ഒഎല്‍ഇഡി ഡിസ്പ്ലേയ്ക്ക് പകരം എല്‍സിഡി ഡിസ്പ്ലേയാണ് എസ്.ഇ. ഫോണുകളില്‍ ഉണ്ടാവുക. ഐഫോണ്‍ എസ്.ഇ. 2 മോഡലിലും ഇതാണുപയോഗിച്ചിരുന്നത്. ഈ വ്യത്യാസമാണ് വിലക്കുറവിനും കാരണമാകുന്നത്. എന്നാല്‍, യഥാര്‍ഥ മോഡലില്‍നിന്ന് വിലകുറഞ്ഞ ഫോണിനുള്ള വ്യത്യാസങ്ങളെന്തൊക്കെയാണെന്ന് ഡിജിടൈംസ് വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍, ആപ്പിള്‍ഇന്‍സൈഡര്‍ റിപ്പോര്‍ട്ടനുസരിച്ച് സ്‌ക്രീന്‍ വലിപ്പമുള്‍പ്പെടെ പല കാര്യങ്ങളിലും ഐഫോണ്‍ 11-ല്‍നിന്ന് ഈ ഫോണുകള്‍ക്ക് വ്യത്യാസമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ട് ഐഫോണ്‍ എസ്.ഇ.2 മോഡലുകള്‍ക്കുള്ള പാക്കിങ് കവറുകള്‍ക്ക് തായ്വാനിലെ ഒരു കമ്പനിക്ക് ലഭിച്ച ഓര്‍ഡറിനെ അടിസ്ഥാനമാക്കിയാണ് ഡിജിടൈംസിന്റെ റിപ്പോര്‍ട്ട്. പാക്കിങ് കവറിന്റെ വലുപ്പവും മറ്റും കണക്കാക്കിയാല്‍, ഒരു മോഡല്‍ 6.1 ഇഞ്ച് വലുപ്പത്തിലും മറ്റൊന്ന് 5.5. ഇഞ്ചുവലുപ്പത്തിലുമുള്ള സ്‌ക്രീനോടുകൂടിയാകും ഇറങ്ങുന്നതെന്നാണ് കണക്കാക്കുന്നത്.

2020 മാര്‍ച്ചോടെ പുതിയ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നു. ഐഫോണ്‍ റിലീസ് സംബന്ധിച്ച് മുമ്പ് മിങ് നടത്തിയിട്ടുള്ള വിലയിരുത്തലുകളും കൃത്യമായിരുന്നു. 300 ഡോളറില്‍ കുറവായിരിക്കും എസ്.ഇ. മോഡലുകളുടെ വിലയെന്നും അദ്ദേഹം വിലയിരുത്തുന്നു. 64 ജിബി, 128 ജിബി എന്നീ രണ്ടുമോഡലുകളിലായിരിക്കും ഇവ പുറത്തിറങ്ങുകയെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

Read more topics: # apple, # ആപ്പിള്‍,

Related Articles

© 2024 Financial Views. All Rights Reserved