ആറായിരത്തിലേറെ പേര്‍ക്ക് തൊഴിലവസരവുമായി ഫോക്‌സ്‌കോണ്‍ ഇന്ത്യയിലേക്ക്

July 13, 2020 |
|
News

                  ആറായിരത്തിലേറെ പേര്‍ക്ക് തൊഴിലവസരവുമായി ഫോക്‌സ്‌കോണ്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഫോക്‌സ്‌കോണ്‍ തീരുമാനിച്ചു. യുവാക്കള്‍ക്ക് വന്‍ പ്രതീക്ഷയാണ് ഇത് നല്‍കുന്നത്. ചെന്നൈയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെ ശ്രീപെരുമ്പത്തൂറില്‍ തായ്വാന്‍ കമ്പനി നടത്തുന്ന 7519 കോടി രൂപയുടെ അധിക നിക്ഷേപത്തിലൂടെ ആറായിരത്തിലേറെ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ആപ്പിള്‍ ഐ ഫോണിന്റെ നിര്‍മ്മാണവും വിതരണവുമാണ് ഇന്ത്യയില്‍ ഫോക്‌സ്‌കോണിന്റെ പ്രധാന ചുമതല.ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍ നിര്‍മ്മിക്കുക. ചൈനയില്‍ ഫോക്‌സ്‌കോണിന്റെ പ്ലാന്റില്‍ നിര്‍മ്മിച്ചിരുന്ന മറ്റ് ചില ഐഫോണ്‍ മോഡലുകളുടെ നിര്‍മ്മാണവും ശ്രീപെരുമ്പത്തൂരിലേക്ക് മാറ്റും. ഇതിലൂടെയാണ് വന്‍ തൊഴില്‍ സാധ്യതയ്ക്ക് വഴിതെളിഞ്ഞിരിക്കുന്നത്. തമിഴ്നാട്ടിലാണ് പ്ലാന്റ് എന്നത്, കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും വന്‍ പ്രതീക്ഷയാണ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മോശമായതാണ് ആപ്പിള്‍ കമ്പനിയുടെ ചുവടുമാറ്റത്തിന് പ്രധാന കാരണം. ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഫോക്‌സ്‌കോണിന്റെ വന്‍ നിക്ഷേപത്തെയും കാണുന്നത്.

Related Articles

© 2024 Financial Views. All Rights Reserved