വില കുറഞ്ഞ ഐ ഫോണ്‍ സ്വന്തംമാക്കാന്‍ അവസരം; 2020ല്‍ പുറത്തിറങ്ങുന്ന എസ്ടു കുറഞ്ഞ വിലയ്ക്ക് ഐ ഫോണ്‍ സ്വന്തമാക്കാം

October 29, 2019 |
|
News

                  വില കുറഞ്ഞ ഐ ഫോണ്‍ സ്വന്തംമാക്കാന്‍ അവസരം; 2020ല്‍ പുറത്തിറങ്ങുന്ന എസ്ടു കുറഞ്ഞ വിലയ്ക്ക് ഐ ഫോണ്‍ സ്വന്തമാക്കാം

ആപ്പിളിന്റെ ഐഫോണ്‍ എസ്ഇ മോഡലിന്റെ പിന്‍ഗാമിയെക്കുറിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭ്യൂഹങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫോണ്‍ 2020 മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നാണ് പറയുന്നത്. ജനുവരിയില്‍ എസ്ഇ 2 വിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ല്‍ ആയിരുന്നു ആദ്യത്തെ ഐഫോണ്‍ എസ്ഇ വില്‍പനയ്ക്കെത്തിയത്. മറ്റുള്ള മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി വില കുറവാണെന്നുള്ളതാണ് ഈ ഐഫോണിന്റെ പ്രത്യേകത. 399 ഡോളറിന് എസ് ഇ 2 വാങ്ങാന്‍ സാധിക്കും മൂന്ന് വ്യത്യസ്ത നിറങ്ങളിലും രണ്ട് സ്റ്റോറേജ് ടയറുകളിലുമായിരിക്കും പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്. 64 ജിബി പതിപ്പും 128 ജിബിയും ആയിരിക്കും അവ.

ഐഫോണ്‍ 8 ന്റെ രൂപകല്‍പ്പനയ്ക്ക് സമാനമായിരിക്കും ഐഫോണ്‍ എസ്ഇ 2, എന്നാല്‍ ആപ്പിളിന്റെ ഏറ്റവും പുതിയ പ്രോസസറായ എ 13 ബയോണിക്, പുതിയ ഐഫോണ്‍ 11 ന്റെ അതേ ചിപ്പ് - ആപ്പിളിന്റെ പ്രീമിയം മോഡലുകളേക്കാള്‍ 1 ജിബി റാം കുറവായിരിക്കും. കമ്പനിയുടെ പഴയ മോഡലുകള്‍, പ്രത്യേകിച്ച് ഐഫോണ്‍ 6, 6 എസ് എന്നിവ ഉപയോഗിക്കുന്ന ഐഫോണ്‍ ഉടമകളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു ഫോണ്‍ ആയിരിക്കും പുതിയ ഫോണ്‍. കാരണം അതിന് ശേഷം ഇറങ്ങിയ ഐ ഫോണുകളെല്ലാം തന്നെ വില കൂടിയതായിരുന്നു. സാധാരണക്കാര്‍ക്കും വാങ്ങാവുന്ന രീതിയിലാണ് എസ്ഇ 2 വിപണിയില്‍ എത്തുന്നത്.

ഇപ്പോള്‍ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് നിര്‍മ്മാണത്തിലാണ് ആപ്പിള്‍. എന്നാല്‍ ഇതിന്റെ പ്രത്യേകതകള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ഹെഡ്‌സെറ്റ് ഏത് രൂപത്തില്‍ ആണെന്നോ ഫേസ്ബുക്കിന്റെ ഗ്ലാസുകളോടോ മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സിനോടോ സാമ്യം ഉള്ളതാണെന്നും പറയപ്പെടുന്നു. ഐഫോണുകളിലെ ട്രൂ-ഡെപ്ത് സവിശേഷതയ്ക്ക് സമാനമായ 3 ഡി സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഐപാഡ് പ്രോയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved