ആഗോളവത്കരണ വേഗത കുറയും,ദേശീയവാദവുമായി നടക്കുക വന്‍സംഘര്‍ഷം; കുമാര്‍മംഗളം ബിര്‍ളയുടെ കുറിപ്പ്

January 15, 2020 |
|
News

                  ആഗോളവത്കരണ വേഗത കുറയും,ദേശീയവാദവുമായി നടക്കുക വന്‍സംഘര്‍ഷം; കുമാര്‍മംഗളം ബിര്‍ളയുടെ കുറിപ്പ്

മുംബൈ: ദേശീയവാദവും ആഗോളവത്കരണവും തമ്മിലുള്ള സംഘര്‍ഷമായിരിക്കും വരുന്ന ദശാബ്ദത്തിലെ സുപ്രധാന പ്രവണതയെന്ന് വ്യവസായ പ്രമുഖനായ കുമാര്‍ മംഗളം ബിര്‍ള. സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്‍ ല്‍ എഴുതിയ വ്യക്തിപരമായ കുറിപ്പിലാണ് നിരീക്ഷണം പങ്കുവെച്ചിരിക്കുന്നത്. ആഗോളവത്കരണത്തിന്റെ വേഗത വരും ദശകത്തില്‍ കുറയുമെന്ന് സൂചിപ്പിക്കുന്ന സ്ലോബലൈസേഷന്‍ എന്ന വാക്കാണ് അദേഹത്തിന്റെ ലേഖനത്തില്‍ കുറിച്ചിരിക്കുന്നത്. പ്രാദേശികതയ്ക്ക് പ്രാമുഖ്യം നല്‍കുന്ന സംരക്ഷണവാദത്തിന്റെ കാലമാണ് ഇനി വരുന്നതെന്ന ആശങ്കയാണ് അദേഹം ഇതിലൂടെ പങ്കുവെക്കുന്നത്.

ബിര്‍ള ഗ്രൂപ്പ് കമ്പനികളായ നോവെലിസ് ഇങ്ക്,ബിര്‍ള കാര്‍ബണ്‍ എന്നിവ പ്രാദേശികതയ്്ക്ക് പ്രധാന്യം നല്‍കി ഈ പ്രവണതെയ നേരിടുന്ന ഉദാഹരണം ബിര്‍ള മുന്നോട്ട് വെക്കുന്നു. വരുമാനം ഉണ്ടാക്കുന്നതിനൊപ്പം സുസ്ഥിര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഗ്രേറ്റാ തണ്‍ബര്‍ഗിനെ ജെന്‍ ഇസഡിന്റെ  മനസാക്ഷിയായി കാണാം. നിങ്ങള്‍ ക്ക് അവരോട് യോജിക്കാം വിയോജിക്കാം. എന്നാല്‍ അവരെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദേഹം പറഞ്ഞു.

 

Related Articles

© 2024 Financial Views. All Rights Reserved