സംസ്ഥാനത്തിനകത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികളെ ക്ഷണിച്ച് അസം

July 07, 2020 |
|
News

                  സംസ്ഥാനത്തിനകത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികളെ ക്ഷണിച്ച് അസം

ടെക്‌സ്‌റ്റൈല്‍ കമ്പനികളുടെ നിക്ഷേപം സംസ്ഥാനത്തിനകത്ത് നടത്താന്‍ ക്ഷണിച്ചുകൊണ്ട് അസം സര്‍ക്കാര്‍. ആക്റ്റ് ഈസ്റ്റ് നയത്തിന്റെ മുന്നേറ്റത്തോടെ എട്ട് കോടി ആളുകള്‍ക്ക് പ്രവേശനമുള്ള തെക്ക് കിഴക്കന്‍ ഏഷ്യയുടെ കേന്ദ്രമാണ് അസം എന്ന് വ്യവസായ വാണിജ്യ മന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറി പറഞ്ഞു.

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം തിങ്കളാഴ്ച ഇന്‍വെസ്റ്റ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിച്ച 'എക്സ്‌ക്ലൂസീവ് ഇന്‍വെസ്റ്റ്മെന്റ് ഫോറം' വെബിനറില്‍ അസമില്‍ നിന്ന് പങ്കെടുത്ത പടോവറി, സംസ്ഥാനത്തിന്റെ ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ തുണിത്തര, വസ്ത്ര കമ്പനികള്‍ക്ക് അനുയോജ്യമായ നിക്ഷേപം നടത്താന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.

നാലാമത്തെ അഖിലേന്ത്യാ കൈത്തറി സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തറികളും നെയ്ത്തുകാരുമുള്ളത് അസമിലാണ്. 10.9 ലക്ഷം നെയ്ത്തുകാരും 10.19 ലക്ഷം തറികളുമുള്ള കുടില്‍ വ്യവസായം ജനങ്ങള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നു. നിലവില്‍ സംസ്ഥാനത്ത് ഒരു ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് ഉണ്ട്. അത്തരത്തില്‍ ഒരു പാര്‍ക്ക് കൂടി സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. അസമിനു പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന എന്നിവയുടെ പ്രതിനിധികളും വെബിനറില്‍ പങ്കെടുത്തു.

വെബിനാര്‍ അധ്യക്ഷയായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി ഇന്ത്യയിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വസ്ത്ര നിര്‍മ്മാണ ചരിത്രത്തെ ഉയര്‍ത്തിക്കാട്ടി. ഇന്ത്യക്ക് വിശാലമായ ടെക്‌സ്‌റ്റൈല്‍ മാര്‍ക്കറ്റ്, ധാരാളം അസംസ്‌കൃത വസ്തുക്കള്‍, നിക്ഷേപക സൗഹൃദ നയങ്ങള്‍ എന്നിവയുണ്ട്. പ്രതിവര്‍ഷം 4,650 ടണ്‍ ഇറി സില്‍ക്ക്, 156.96 ടണ്‍ മുഗ സില്‍ക്ക്, 59.50 ടണ്‍ മള്‍ബറി എന്നിവ അസം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമായ കെ കെ ദ്വിവേദി പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved