അടല്‍ പെന്‍ഷന്‍ യോജനയില്‍ 11 ശതമാനത്തിലേറെ ആദായം; നിക്ഷേപകര്‍ക്ക് സുവര്‍ണ്ണാവസരം

September 22, 2020 |
|
News

                  അടല്‍ പെന്‍ഷന്‍ യോജനയില്‍ 11 ശതമാനത്തിലേറെ ആദായം; നിക്ഷേപകര്‍ക്ക് സുവര്‍ണ്ണാവസരം

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച അടല്‍ പെന്‍ഷന്‍ യോജനയില്‍ മറ്റ് പെന്‍ഷന്‍ പദ്ധതികളേക്കാളും മികച്ചനേട്ടം. 11 ശതമാനത്തിലേറെ ആദായമാണ് ഒരു വര്‍ഷത്തിനിടെ പദ്ധതിയില്‍ ലഭിച്ചത്. വിവിധ ഫണ്ട് മാനേജര്‍മാരാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.

എസ്ബിഐ പെന്‍ഷന്‍ ഫണ്ട് നല്‍കിയ നേട്ടം 11.51 ശതമാനമാണ്. യുടിഐ റിട്ടയര്‍മെന്റ് സൊലൂഷന്‍സ് 11.02 ശതമാനവും എല്‍ഐസി പെന്‍ഷന്‍ ഫണ്ട് 11.27 ശതമാനവും ആദായമാണ് പദ്ധതിയില്‍ കൂട്ടിച്ചേര്‍ത്തത്. 60 വയസ്സാകുമ്പോള്‍ 1,000 രൂപ മുതല്‍ 5,000 രൂപ വരെ ഉറപ്പുള്ള പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി.
 
വരിക്കാരന്‍ അടയ്ക്കുന്ന വിഹിതത്തില്‍ നിന്ന് കൂടുതല്‍ ആദായം ലഭിച്ചാല്‍ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കും. അതേസമയം, നിക്ഷേപത്തില്‍ നിന്ന് ആദായം കുറഞ്ഞാല്‍ നിശ്ചയിച്ചിട്ടുള്ള മിനിമം തുക പെന്‍ഷനായി ലഭിക്കുകയും ചെയ്യും. ആദായത്തില്‍ കുറവുവന്നാല്‍ സര്‍ക്കാര്‍ പണം നല്‍കി നഷ്ടം നികത്തുകയാണ് ചെയ്യുക.

പദ്ധതി തുടങ്ങിയിട്ട് കഴിഞ്ഞ മെയ് മാസത്തില്‍ അഞ്ചുവര്‍ഷം പിന്നിട്ടു. രണ്ടുകോടി പേരാണ് നിലവില്‍ അംഗങ്ങളായുള്ളത്. ഇന്ത്യക്കാരായ 18നും 40നും വയസ്സിനിടയിലുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. 60 വയസ്സുകഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. അതിനുശേഷം പങ്കാളിക്കും പെന്‍ഷന് അര്‍ഹതയുണ്ട്. ഇരുവരുടെയും കാലശേഷം നോമിനിക്ക് സമാഹരിച്ച തുക മുഴുവന്‍ കൈമാറും.

Related Articles

© 2024 Financial Views. All Rights Reserved