ആവശ്യക്കാരില്ല; ഏഥര്‍ 340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പ്പാദനം കമ്പനി നിര്‍ത്തി

September 18, 2019 |
|
Lifestyle

                  ആവശ്യക്കാരില്ല; ഏഥര്‍ 340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പ്പാദനം കമ്പനി നിര്‍ത്തി

ഏഥര്‍ 340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വിപണി രംഗത്ത് നേരിട്ട ചില സമ്മര്‍ദ്ദങ്ങളും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വില്‍പ്പന അവസാനിപ്പിക്കാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരമൊരു തീരുമാനം അറിയിച്ചിട്ടുള്ളത്. ഏഥര്‍ 450 വിപണിയില്‍ തുടരുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ നിലവില്‍ ഏഥര്‍ എനര്‍ജി പ്രവര്‍ത്തിക്കുന്നത് ബംഗളൂരു, ചെ്‌ന്നൈ എന്നീ നഗരങ്ങളിലാണെന്നാണ് വിവരം. 

അതേസമയം ഥര്‍ 340 സ്‌കൂട്ടറിന് 1.02 ലക്ഷം രൂപയാ3ണ് നിലവിലെ വില. ഏഥര്‍ 450 മോഡലിനാകട്ടെ 1.13 ലക്ഷം രൂപയുമാണ് വിലയെന്നാണ് റിപ്പോര്‍ട്ട് ഇനി എല്ലാ ശ്രദ്ധയും ഏഥര്‍ 450 സ്‌കൂട്ടറിലും ഭാവി മോഡലുകള്‍ രൂപകല്‍പ്പന ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഏഥര്‍ 340 സ്‌കൂട്ടര്‍ ഉപയോദഗിക്കുന്ന എല്ലാ ഉപയോഗ്താക്കള്‍ക്കും സര്‍വീസുകള്‍ നല്‍കുംമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. 

നിലവില്‍ ഏഥര്‍ 340 ഇലക്ട്രിക് സ്‌കൂട്ടര്‍ 4.4 കിലോ വാട്ട് (20 എന്‍എം) ഉത്പാദിപ്പിക്കുന്നുണ്ട്.  1.92 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിട്ടുള്ളത്. വില്‍പ്പന നേരിട്ട സമ്മര്‍ദ്ദം മൂലം ഉത്പ്പാദനം കുറക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കമ്പനി അടുത്ത കാലത്ത് എടുത്തതായാണ് വിവരം. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved