ബിഎസ് 6 ചട്ടം പാലിക്കാനാകില്ല; ക്യു 7 ഇനി പെട്രോള്‍ എഞ്ചിന്‍ മാത്രമെന്ന് ഔഡി

November 06, 2019 |
|
Lifestyle

                  ബിഎസ് 6 ചട്ടം പാലിക്കാനാകില്ല; ക്യു 7 ഇനി പെട്രോള്‍ എഞ്ചിന്‍ മാത്രമെന്ന് ഔഡി

കാര്‍പ്രേമികളുടെ സ്വപ്‌ന ബ്രാന്റായ ഔഡി ക്യു 7 മോഡലില്‍ ഇനി മുതല്‍ ഡീസല്‍ എഞ്ചിന്‍ മോഡലില്‍ ഇറങ്ങിയേക്കില്ല. ബിഎസ് 6 മലിനീകരണ നിരോധന ചട്ടം കര്‍ശനമായ സാഹചര്യത്തില്‍ ഡീസല്‍ എ്ഞ്ചിനുകള്‍ ഒഴിവാക്കി പൂര്‍ണമായും പെട്രോള്‍ മോഡലിലേക്ക് മാറുകയാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഇതിന് മുന്നോടിയായി ഇന്ത്യന്‍ വിപണിയിലേക്ക് വരാനിരിക്കുന്ന 2020 ഔഡി ക്യു7 ഫെയ്‌സ് ലിഫ്റ്റില്‍ ഡീസല്‍ എഞ്ചിന് ഇറക്കില്ല. കൂടാതെ വാഹനപ്രേമികളെ നിരാശരാക്കുന്ന തീരുമാനം കൂടി കൈക്കൊണ്ടിട്ടുണ്ട് കമ്പനി .

ഔഡിയുടെ ജനപ്രിയ മോഡല്‍ എസ് യുവി ക്യു7 ഡീസല്‍ വകഭേദം കമ്പനി നിര്‍ത്തലാക്കും. 2019 സെപ്തംബറില്‍  2019 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് പുതിയ ഝ7 ഫെയ്സ്ലിഫ്റ്റ് മോഡലിനെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്.ബിഎസ് 6 ചട്ടം പാലിക്കുമ്പോഴുള്ള ഉയര്‍ന്ന ചെലവാണ് കമ്പനിയുടെ പുതിയ തീരുമാനത്തിന് കാരണം. പല നിര്‍മാതാക്കളും ഡീസല്‍ എഞ്ചിനെ പാടെ നിര്‍ത്താനുള്ള ആലോചനയിലാണ്. എന്നാല്‍ ചില കമ്പനികള്‍ ക്ലീനല്‍ ഡീസല്‍ യൂനിറ്റുകളുടെ സാധ്യത പരിശോധിക്കുന്നുണ്ട്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved