Latest News ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകും; ബിസിനസ് സൗഹൃദ രാഷ്ട്രവും ആഗോള നിക്ഷേപ കേന്ദ്രവുമാകും; നിര്‍മ്മലയുടെ പ്രഖ്യാപനങ്ങള്‍ എണ്ണിയാലും തീരില്ല; എന്നിട്ടും വളര്‍ച്ചാനിരക്ക് പിറകോട്ട് തന്നെ; വളര്‍ച്ചാ നിരക്ക് വീണ്ടും ഇടിയുമെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര സഭയും രംഗത്ത്; എല്ലാം കുഴഞ്ഞുമറിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നു! ബെസോസിന്റെ നിക്ഷേപം രാജ്യത്തിന് ഗുണകരമല്ല; ജെഫ് ബെസോസിനെതിരെ കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ഓഹരി വിപണിയിലെ അനിശ്ചിതത്വം നീങ്ങുന്നു; ഇന്ന് സെന്‍സെക്‌സ് 41945.37ത്തില്‍; യുഎസ്-ചൈനാ ആദ്യഘട്ട വ്യാപാര കരാര്‍ ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ നല്‍കിത്തുടങ്ങുന്നു ഏഷ്യന്‍ പെയ്ന്റ്‌സും ജെഎസ്ഡബ്ല്യു പെയ്ന്റ്‌സും ഏറ്റുമുട്ടിലിലേക്ക്; ജെഎസ്ഡബ്ല്യു പെയ്ന്റ്‌സിന്റെ പരാതിയില്‍ സിസിഐ അന്വേഷണം; ജെഎസ്ഡബ്ല്യു ഡീലര്‍മാരെ പിന്തിരിപ്പിക്കാന്‍ ഏഷ്യന്‍പെയ്ന്റ്‌സ് നീക്കം നടത്തിയെന്ന ആരോപണവും ശരക്തം കേരളത്തിന്റെ റിയല്‍എസ്റ്റേറ്റ് ഭാവി!

വാഹന വിപണി ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍ക്കാര്‍ സഹായം തേടി നിര്‍മ്മാതാക്കള്‍; ലളിതമായ ഫിനാന്‍സ് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യം; മൂന്നു മാസത്തിനിടെ വെട്ടിക്കുറച്ചത് രണ്ട് ലക്ഷം തൊഴിലുകള്‍

August 08, 2019 |
|
Lifestyle

                  വാഹന വിപണി ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍ക്കാര്‍ സഹായം തേടി നിര്‍മ്മാതാക്കള്‍; ലളിതമായ ഫിനാന്‍സ് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യം; മൂന്നു മാസത്തിനിടെ വെട്ടിക്കുറച്ചത് രണ്ട് ലക്ഷം തൊഴിലുകള്‍

ഡല്‍ഹി: രാജ്യത്തെ വാഹന വിപണി വന്‍ പ്രതിസന്ധി നേരിടുന്ന വേളയിലാണ് ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. വാഹനങ്ങള്‍ക്ക് 18മുതല്‍ 28 ശതമാനം വരെ ജിഎസ്ടി കുറയ്ക്കുന്നതിന് വാഹന നിര്‍മ്മാതാക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും വാഹന വിപണിയ്ക്ക് ഉണര്‍വേകാന്‍ ഇതിന് സാധിച്ചിട്ടില്ല. ഇതിനിടെ ബിഎസ് 4 വാഹനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാകാന്‍ പോകുന്ന നിയമത്തെ പറ്റിയും വാഹ നിര്‍മ്മതാക്കള്‍ ആശങ്കയിലാണ്.

ഇതോടെ വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നു ഇവര്‍ വ്യക്തമാക്കുന്നു. ജിഎസ്ടിയില്‍ കാര്യമായ കുറവ് വരുത്തണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മേഖല നേരിടുന്ന നഷ്ടങ്ങളില്‍ നിന്നും രക്ഷപെടുത്തുന്നതിന് ഉത്തേജനം പകരുന്ന നടപടികള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും നിര്‍മ്മതാക്കള്‍ പറയുന്നു. 

മാത്രല്ല ജിഎസ്ടിയ്ക്ക് പുറമേ ഇപ്പോള്‍ സെസ് ചുമത്തുന്നത് വാഹനങ്ങളുടെ നികുതി അമിതമായി വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാഹന വിപണി ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ട് ലക്ഷം തൊഴിലുകള്‍ വെട്ടിക്കുറച്ചുവെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡിലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.  വാഹനങ്ങളുടെ വില്‍പന ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ഈസി ഫിനാന്‍സ് പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നും ഓട്ടോ മൊബൈല്‍ നിര്‍മ്മതാക്കള്‍ ആവശ്യപ്പെടുന്നു. 

മലിനീകരണ നിയന്ത്രണത്തില്‍ ബിഎസ്ആറ് നിലവാരമുള്ള വാഹനം മാത്രമേ 2020 ഏപ്രില്‍ മുതല്‍ വില്‍ക്കാന്‍ അനുവദിക്കൂ എന്ന തീരുമാനത്തിന്റെ പ്രത്യാഘാതം പ്രവചനാതീതമാവുമെന്നാണ് ബജാജ്.  ഈ തീരുമാനത്തിന്റെ ഫലമായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ഒഴിവാക്കാന്‍ നീതീകരിക്കാനാവാത്ത ആദായ വില്‍പ്പന പ്രതീക്ഷിക്കാമെന്നും 2018  19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനി കരുതുന്നത്. ബിഎസ് മൂന്നില്‍ നിന്ന് ബിഎസ് 4 ലേയ്ക്ക് കടന്നപ്പോള്‍ വന്‍ വിലക്കുറവായിരുന്ന വാഹനങ്ങള്‍ക്കെല്ലാം ഡീലര്‍ഷിപ്പുകളില്‍ നിന്ന് നല്‍കിയത്. ബൈക്കുകള്‍ക്കും കാറുകള്‍ക്കും ലക്ഷങ്ങള്‍ വരെ വിലക്കുറവും വന്‍ ഓഫറുകളും നല്‍കി ബിഎസ് 3 സ്റ്റോക്ക് വിറ്റു തീര്‍ക്കാന്‍ ഡീലര്‍ഷിപ്പുകള്‍ ശ്രമിച്ചത്. 

2005 ല്‍ ഇന്ത്യയില്‍ ബിഎസ്3 മലിനീകരണ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോഴാണ് വാഹന നിര്‍മാതാക്കള്‍ ഡീസല്‍ എന്‍ജിനുകളില്‍ സിആര്‍ഡിഐ അഥവാ കോമണ്‍ റെയില്‍ ഡയറക്ട് ഇന്‍ജക്ഷന്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. കരുത്തു കുറഞ്ഞവയും പരുക്കനുമായ ഡീസല്‍ എന്‍ജിനുകള്‍ക്കു പുതുജീവന്‍ നല്‍കിയ ഒരു സാങ്കേതികവിദ്യയായിരുന്നു സിആര്‍ഡിഐ.  എന്നാല്‍ 2005 ല്‍ ഡീസല്‍ എന്‍ജിനുകളില്‍ സംഭവിച്ച ഒരു മാറ്റമല്ല ബിഎസ് 6 ന്റെ വരവോടെ 2020 ല്‍ സംഭവിക്കാന്‍ പോകുന്നത്. 

ഡീസല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാനും ഒരുപക്ഷേ ജനപ്രീതി തന്നെ കുറയ്ക്കാനും പോന്നൊരു മാറ്റമായിരിക്കുമത്. ബിഎസ് 4 ല്‍ നിന്ന് ബിഎസ് 6 ലേയ്ക്ക് എന്‍ജിനുകളെ മാറ്റുന്നത് ഏറെ ചിലവുവരുന്ന കാര്യമാണെന്ന് പറഞ്ഞ് ചെറു ഡീസല്‍ എന്‍ജിനുകളുടെ നിര്‍മാണം പോലും പല കമ്പനികളും നിര്‍ത്താന്‍ ഒരുങ്ങുന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. മലീനീകരണം കുറയ്ക്കാനായി ഡീസല്‍ വാഹനങ്ങളില്‍ എസ്സിആര്‍ (സിലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍), ഡിപിഎഫ് (ഡീസല്‍ പാര്‍ട്ടിക്കുലേറ്റ് ഫില്‍റ്റര്‍) എന്നീ ഘടകങ്ങള്‍ ഇടം പിടിക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved