ഈ വര്‍ഷം ശരാശരി ശമ്പള വര്‍ദ്ധനവ് 3.6 ശതമാനമായി കുറയും: സര്‍വ്വേ റിപ്പോര്‍ട്ട്

August 24, 2020 |
|
News

                  ഈ വര്‍ഷം ശരാശരി ശമ്പള വര്‍ദ്ധനവ് 3.6 ശതമാനമായി കുറയും: സര്‍വ്വേ റിപ്പോര്‍ട്ട്

കൊറോണ വൈറസ് മഹാമാരിയ്ക്കിടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ശമ്പള വര്‍ദ്ധനവ് 3.6 ശതമാനമായി കുറയുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 8.6 ശതമാനമായിരുന്നു. പ്രമുഖ കണ്‍സള്‍ട്ടന്‍സി ഡെലോയിറ്റ് ടച്ച് തോമസ്തു ഇന്ത്യ എല്‍എല്‍പി നടത്തിയ സര്‍വേ ഫലമാണിത്. 2020-21 ലെ ശമ്പള വര്‍ദ്ധനവിനെ ബാധിച്ച രണ്ട് പ്രധാന ഘടകങ്ങള്‍ കൊവിഡ് -19വും സമയക്രമവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതിനകം തന്നെ അവരുടെ ഇന്‍ക്രിമെന്റുകള്‍ തീരുമാനിച്ച ഓര്‍ഗനൈസേഷനുകള്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വര്‍ദ്ധനവ് നല്‍കിയിട്ടുണ്ട്. കോവിഡ് -19 മൂലം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 20 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികളെല്ലാം തന്നെ വളരെ കുറഞ്ഞ ശമ്പള വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും തിങ്കളാഴ്ച പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കൊറോണ വൈറസ് അണുബാധ തടയുന്നതിനായി മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും മെയ് അവസാനത്തോടെ അധികാരികള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു. എന്നിരുന്നാലും, കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ വിവിധ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കൊവിഡ്-19 ഉം തുടര്‍ന്നുള്ള ലോക്ക്‌ഡൌണുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി.

2020 ലെ വര്‍ക്ക്‌ഫോഴ്സ് ആന്റ് ഇന്‍ക്രിമെന്റ് ട്രെന്‍ഡ്സ് സര്‍വേയുടെ രണ്ടാം ഘട്ടം 2020 ജൂണില്‍ ആരംഭിച്ചു. 350 ഓളം കമ്പനികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഇന്ത്യയിലെ സര്‍വേയില്‍ പങ്കെടുത്ത 10 കമ്പനികളില്‍ 4 എണ്ണം മാത്രമാണ് 2020 ല്‍ ഇന്‍ക്രിമെന്റ് നല്‍കിയിട്ടുള്ളത്. 33 ശതമാനം കമ്പനികളും ഇന്‍ക്രിമെന്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോഴും ഇക്കാര്യം തീരുമാനിച്ചിട്ടില്ല. തല്‍ഫലമായി, 2020 ല്‍ ശരാശരി വര്‍ദ്ധനവ് 3.6 ശതമാനമായിരുന്നത് 2019 ല്‍ ജീവനക്കാര്‍ക്ക് ലഭിച്ച 8.6 ശതമാനത്തിന്റെ പകുതിയേക്കാള്‍ കുറവാണ്.

ഇന്‍ക്രിമെന്റ് നല്‍കിയ സ്ഥാപനങ്ങളെ മാത്രം പരിഗണിക്കുകയാണെങ്കില്‍, 2020 ലെ ശരാശരി ഇന്‍ക്രിമെന്റ് 7.5 ശതമാനമാണെന്ന് ഡെലോയിറ്റ് അഭിപ്രായപ്പെട്ടു. 2020ല്‍ 10 ശതമാനത്തില്‍ താഴെ ശമ്പള വര്‍ദ്ധനവ് നല്‍കിയ കമ്പനികള്‍ 10 ശതമാനത്തിന് തുല്യമോ അതില്‍ കൂടുതലോ വര്‍ദ്ധനവ് നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം അത്തരം കമ്പനികളുടെ അനുപാതം ഗണ്യമായി കുറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved