കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ആര്‍ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയേക്കും

April 05, 2019 |
|
Banking

                  കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ആര്‍ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയേക്കും

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളില്‍ നിന്ന് കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ 2018 ഫിബ്രുവരിയില്‍ ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലര്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയേക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് വായപ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുന്നത്. വിവാദ സര്‍ക്കുലര്‍ കോടതി റദ്ദ് ചെയ്തത് ആര്‍ബിഐക്ക് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിട്ടുള്ളത്. 

ആര്‍ബിഐയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തമായ നിലപാടുകളുടെയും, നടപടികളുടെയും ഭാഗമായുള്ള തീരുമാനങ്ങള്‍ അടങ്ങിയതായിരുന്നു 2018 ഫിബ്രുവരിയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍. 180 ദിവസത്തിനകം 2000 കോടി മുകളില്‍ വായ്പ എടുത്ത കോര്‍പ്പറേറ്റുകള്‍ വായ്പ എടുത്ത തുക തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ചില കോര്‍പ്പറേറ്റ് കമ്പനികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് സര്‍ക്കുലര്‍ റദ്ദ് ചെയ്യപ്പെട്ടത്. 

ഇ എക്കൗണ്ട് നിയമപ്രകാരമുള്ള നാഷണല്‍ കമ്പനി ലോ ട്രെബ്യൂണലിന് വിവരങ്ങള്‍ കൈമാറമെന്നുമാണ് ആര്‍ബിഐ 2018 സര്‍ക്കുലറിലൂടെ  വ്യക്തമാക്കിയത്. കമ്പനികളുടെ കടം വര്‍ധിച്ചതോടെ ആര്‍ബിഐ കര്‍ശന നടപടി എടുത്തിട്ട് കാര്യമില്ലെന്നാണ് വിദഗ്ധര്‍ അന്ന് അഭിപ്രയപ്പെട്ടിരുന്നത്. ആര്‍ബിഐയുടെ 2018ലെ സര്‍ക്കുലര്‍ അധികാര പരിധി ലംഘിക്കുന്നതാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.  എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അധികാര പരി കുറയുന്നില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശാക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved