പുതിയ ഗവേഷണങ്ങള്‍ക്ക് ചിലവുകള്‍ വര്‍ധിച്ചു; മൂന്നാം പാദത്തില്‍ ബയോകോണിന്റെ അറ്റാദായം ഇടിഞ്ഞു; കമ്പനിയുടെ അറ്റാദായം 203 കോടി രൂപയായി ചുരുങ്ങി

January 25, 2020 |
|
News

                  പുതിയ ഗവേഷണങ്ങള്‍ക്ക് ചിലവുകള്‍ വര്‍ധിച്ചു; മൂന്നാം പാദത്തില്‍ ബയോകോണിന്റെ അറ്റാദായം ഇടിഞ്ഞു;  കമ്പനിയുടെ അറ്റാദായം 203 കോടി രൂപയായി ചുരുങ്ങി

ന്യൂഡല്‍ഹി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫാര്‍മ്മസ്യൂട്ടിക്കല്‍  കമ്പനികളിലൊന്നായ ബയോകോണിന്  മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ തിരിച്ചടിയുണ്ടായതായി റിപ്പോര്‍ട്ട്.  കമ്പനിയുടെ അറ്റാദായത്തില്‍  ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി 203 കോടി  രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ ചിലവുകള്‍ വര്‍ധിച്ചതോടെയാണ് അറ്റാദായത്തില്‍  ഇടിവ് രേഖപ്പെടുത്താന്‍ കാരണം.  

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചിലവുകള്‍  ഏകദേശം 71  ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  കമ്പനിയുടെ ചിലവ് മൂന്നാം പാദത്തില്‍  71 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 131 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.   റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്‍് പ്രവര്‍ത്്തനങ്ങള്‍ക്ക് വേണ്ടിയാണ് കമ്പനി നിലവില്‍  കൂടുതല്‍  തുക ചിലവാക്കിയത്.  

നടപ്പുവര്‍ഷത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കമ്പനിക്ക് ഭീമമായ ചിലവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ ബയോകോണിന്റെ വരുമാനത്തില്‍  14 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 1,784 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വില്‍പ്പനയില്‍  മാത്രം 31 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 588 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

കമ്പനിക്ക്  മറ്റിനത്തിലുള്ള വരുമാനത്തിലും വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത.  അതേസമയം കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപിക്കാന്‍  ഡിസംബറിലെ അവസാന പാദത്തില്‍  75 മില്യണ്‍ ഡോളര്‍ സമാഹരണം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  പുതിയ ഇക്വിറ്റി ഇഷ്യവിലൂടെ True North ലൂടെ 75 മില്യണ്‍ ഡോളര്‍ സമാഹരണം നടത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

Related Articles

© 2024 Financial Views. All Rights Reserved