ഇന്ത്യാ ഗവണ്‍മെന്റിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ച് കെയ്ന്‍ എനര്‍ജി

February 19, 2021 |
|
News

                  ഇന്ത്യാ ഗവണ്‍മെന്റിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ച് കെയ്ന്‍ എനര്‍ജി

ലണ്ടന്‍: ഇന്ത്യാ ഗവണ്‍മെന്റിനെതിരെ അമേരിക്കയിലെ കോടതിയെ സമീപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍ എനര്‍ജി. 1.2 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം കമ്പനിക്ക് ഇന്ത്യാ സര്‍ക്കാര്‍ നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി പാലിക്കാത്തതിനെ ചോദ്യം ചെയ്താണ് കമ്പനിയുടെ നീക്കം. നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് ഇത്.

ബ്രിട്ടനുമായുള്ള വാണിജ്യ ഉടമ്പനി തെറ്റിച്ച കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നികുതി ചുമത്തിയത് തെറ്റാണെന്നായിരുന്നു ആര്‍ബിട്രേഷന്‍ വിധി. കമ്പനിക്ക് നഷ്ടപരിഹാരമായി 1.2 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നും വിധിച്ചു. വിധി പ്രകാരം പണം നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പരാതി.

ഇന്ത്യാ സര്‍ക്കാരില്‍ നിന്നും പണം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്കന്‍ കോടതിയെ കമ്പനി സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ രാജ്യത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ കമ്പനിക്ക് കഴിയും. അതിനാലാണ് അമേരിക്കന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ വിജയിക്കുന്നതോടെ ഇന്ത്യാ സര്‍ക്കാരിന്റെ ആസ്തികള്‍ കണ്ടുകെട്ടാനാവുമെന്നാണ് കമ്പനി കണക്കാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved