മോദി ഭരണത്തില്‍ പൊതുമേഖലാ കമ്പനികളുടെ നഷ്ടം 31,635.30 കോടി രൂപ; 13 കമ്പനികള്‍ പൂട്ടാന്‍ സാധ്യത; സാമ്പത്തിക മാന്ദ്യമില്ലെന്ന പൊള്ളവാദം കേന്ദ്രം നിരത്തുമ്പോഴും പൊതുമേഖലാ കമ്പനികളുടെ നഷ്ടം ജീവനക്കാരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയേറെ; മോദി ഭരണം വരുത്തിവെച്ച ദുരിതമെന്ന് ആക്ഷേപം

February 14, 2020 |
|
News

                  മോദി ഭരണത്തില്‍ പൊതുമേഖലാ കമ്പനികളുടെ നഷ്ടം  31,635.30 കോടി രൂപ; 13 കമ്പനികള്‍ പൂട്ടാന്‍ സാധ്യത; സാമ്പത്തിക മാന്ദ്യമില്ലെന്ന പൊള്ളവാദം കേന്ദ്രം നിരത്തുമ്പോഴും പൊതുമേഖലാ കമ്പനികളുടെ നഷ്ടം ജീവനക്കാരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയേറെ; മോദി ഭരണം വരുത്തിവെച്ച ദുരിതമെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴും രാജ്യത്ത് ഒരുകാലത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ കമ്പനികളെല്ലാം ഇപ്പോള്‍  നഷ്ടത്തിലേക്ക് വഴുതി വീണിരിക്കുകയാണ്.  പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകാത്ത വിധം തകര്‍ച്ചയിലേക്കെത്തിയിരിക്കുന്നു  നിലവില്‍.  2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിനുണ്ടാക്കിയത് 31,635.30 കോടി രൂപയുടെ നഷ്ടം. കേരളത്തിലെ നാലു കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ വരുത്തിയ 186.8 കോടി രൂപയുടെ സാമ്പത്തികഭാരവും ഇതിലുള്‍പ്പെടും.

എന്നാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 249 പൊതുമേഖലാ സ്ഥാപനങ്ങളില്‍ എയര്‍ ഇന്ത്യ, ബിഎസ്എന്‍എല്‍, അടക്കം 70 പൊതുമേഖലാ കമ്പനികളാണ് നഷ്ടത്തിലേക്ക് വഴുതി വീണത്.  നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചെങ്കിലും അതെല്ലാം നിലവലില്‍ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്.

അതേസമയം ബി.എസ്.എന്‍.എല്‍ ആണ്  ഏവുമധികം നഷ്ടമുണ്ടാക്കിയ കമ്പനികളിലൊന്ന്.  14,904.24 കോടി രൂപയോളമാണ് നഷ്ടം.   എം.ടി.എന്‍.എല്‍. 3390.20 കോടിയുടെ നഷ്ടം വരുത്തി. എയര്‍ ഇന്ത്യക്കാണ് രണ്ടാംസ്ഥാനം. 8474.80 കോടിരൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഏകദേശം 11,646.46 കോടി രൂപയുടെ നഷ്ടം  രാജ്യത്തെ 67 കമ്പനികളില്‍ ഉണ്ടാക്കിയിട്ടുള്ളതാണ്.  

നഷ്ടത്തിലേക്ക് വഴുതി വീഴാനുള്ള കാരണങ്ങള്‍  ഇവയോക്കെയാണ്.  ഒന്നാമതായി പൊതുമേഖലാ കമ്പനികളില്‍ ചിലവുകള്‍ അധികരിച്ചു. മാത്രമല്ല രാജ്യത്തെ 249 കമ്പനികളില്‍  13 എണ്ണം മാര്‍ച്ച് 31 നകം പൂട്ട് വീഴേണ്ട അവസ്ഥയിലുമാണ്.  86 കമ്പനികളാവട്ടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.  

രാജ്യത്ത് കടത്തില്‍ മുങ്ങിയ കമ്പനികളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവ്തക്കരണം ശക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ നഷ്ടത്തിലേക്ക് വഴുതി വീണ കമ്പനികളുടെ നഷ്ടത്തിന്റെ ഒരുഭഗം ഓഹരി ഉടമകള്‍ ഏറ്റെടുക്കണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് വെച്ചതോടെ നിക്ഷേപകര്‍ക്ക് താത്പര്യമില്ലാതെയായി.  

വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികള്‍ ഇവയൊക്കെയാണ്.  ഓയില്‍ ആന്‍ഡ് നാഷണല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), ഇന്ത്യന്‍  ഓയില്‍  കോര്‍പ്പറേഷന്‍  (ഒഎന്‍ജിസി), എന്‍ടിപിസി എന്നീ കമ്പനികളാണ്.  ഒഎന്‍ജിസിയുടെ ലാഭവിഹിതം 15.3 ശതമാനവും, ഐഒസിയുടേത് 9.68 ശതമാനവും, എ്ന്‍ടപിസിയുടെ ലാഭവിഹിതം 6.73 ശതമാനവുമാണ ലാഭവിഹിതം.  

നഷ്ടത്തിലേക്ക് വഴുതി വീണ കമ്പനിയെ കരകയറ്റുന്നിതന് പകരം/ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില്‍ക്കുന്നതിലൂടെ സര്‍ക്കാറിന് ഭീമമായ തുക നഷ്ടം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000  കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്.  30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 

അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 53.29 ശതമാനം ഓഹരികള്‍ക്ക് 5.2 ലക്ഷം കോടി രൂപയോളമാണ് ലഭിക്കുകയെന്നതാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍സ് എന്നിവയുടെ പിന്തുണയുള്ളതാണ് പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്‍. അതേസമയം കമ്പനിയുടെ ആകെ ആസ്തി മൂല്യം 7,50,730 കോടി രൂപയാണ് ആകെ കണക്കാക്കുന്നത്. ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി രൂപയും, ടെര്‍മിനലിന് 80,000 കോടി രൂപയോളവും,  റീട്ടെയ്ല്‍ ഔട്ട്ലെറ്റിന് 11,120  കോടി രൂപയും,  പൈപ്പ്ലൈനിന് 22,700 കോടി രൂപയോളമാണ് കണക്കാക്കുന്നത്. അതേസമയം അപ്സ്ട്രീറ്റ് ബിസിനസ് മേഖലയ്ക്ക് 46,000 കോടി രൂപയും,  ഹോള്‍ഡിങ് മേഖലയ്ക്ക് 7800 കോടി രൂപയുമാണെന്നാണ് ഹിന്ദ്ു പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്ന്ത്. 

എന്നാല്‍  കമ്പനിയുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാറിന് നഷ്ടം വരുമെന്നും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാകും ഇതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കുകയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്.

നിലവില്‍ കൊച്ചി റിഫൈനറി ഉള്‍പ്പടെ രാജ്യത്തെ നാല് എണ്ണ ശുദ്ധീകരണ  ശാലകളില്‍ നിന്നായി 3.83 ടണ്‍ ക്രൂഡോയില്‍ സംസ്‌ക്കരിക്കാനടക്കം ശേഷിയുള്ള ബിപിസിഎല്ലിന് എട്ട് ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരി വിലയ്ക്ക് തുച്ഛമായ ഉറപ്പാണ് കമ്പനി നകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി തുച്ഛമായ വിലയ്ക്കാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. വിപണി മൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്വാകര്യവ്തക്കരണം ശ്ക്തമാക്കുന്നതിലൂടെ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.

Related Articles

© 2024 Financial Views. All Rights Reserved