കേന്ദ്ര ബജറ്റ് 2021: നിര്‍മ്മല സീതാരാമനോടൊപ്പം സമിതിയില്‍ ഉള്ളത് ആരെല്ലാം?

December 30, 2020 |
|
News

                  കേന്ദ്ര ബജറ്റ് 2021: നിര്‍മ്മല സീതാരാമനോടൊപ്പം സമിതിയില്‍ ഉള്ളത് ആരെല്ലാം?

കൊറോണ വൈറസ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അടിമുടി കുലുക്കിയതിന് ശേഷം ആധുനിക ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറെടുക്കുന്നു. ഇത്തവണ ധനമന്ത്രി സീതാരാമന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുകയും ഇന്ത്യയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടും ഉയര്‍ത്തുകയും ചെയ്യുക എന്നതായിരിക്കും ഇത്തവണത്തെ ബജറ്റിന്റെ ലക്ഷ്യം. ബജറ്റ് തയ്യാറാക്കലില്‍ പ്രധാന പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥരെ പരിചയപ്പെടാം.

മോദി സര്‍ക്കാരിലെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥരില്‍ ഒരാള്‍. ഇദ്ദേഹം റവന്യൂ സെക്രട്ടറിയായിരുന്ന കാലയളവില്‍ ഇന്ത്യ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചു. സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു മാസം ബാക്കി നില്‍ക്കെ, സാധാരണക്കാരില്‍ ഭാരം വര്‍ദ്ധിപ്പിക്കാതെ വരും വര്‍ഷങ്ങളില്‍ നികുതി കുറച്ച് ഉയര്‍ന്ന വരുമാന ശേഖരണം എങ്ങനെ നടത്താമെന്നതായിരിക്കും റവന്യൂ സെക്രട്ടറിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ധനകാര്യ, വ്യവസായ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് പോളിസി എന്നിവയില്‍ 31 വര്‍ഷത്തിലേറെ പരിചയമുള്ളയാളാണ് തരുണ്‍ ബജാജ്. ബജാജ്, ധനമന്ത്രാലയത്തിന് മുമ്പായി പിഎംഒയില്‍ ജോലി ചെയ്തിട്ടുണ്ട്. സാമ്പത്തിക കാര്യ സെക്രട്ടറിയായി അദ്ദേഹം ആദ്യമായി ചെയ്ത ഒരു കാര്യം ഇന്ത്യയുടെ വായ്പയെടുക്കല്‍ പദ്ധതി 12 ലക്ഷം കോടി രൂപയായി ഉയര്‍ത്തുക എന്നതായിരുന്നു. വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ ഫണ്ട് അനുവദിക്കുന്ന മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൌത്യം.

ധനകാര്യ മന്ത്രാലയത്തിന് മുമ്പ് ടിവി സോമനാഥനും പിഎംഒയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ ശതമാനമായി വര്‍ദ്ധിപ്പിക്കുകയും വാക്‌സിനേഷനായി ഫണ്ടുകള്‍ നീക്കിവയ്ക്കുകയും ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്റെ വലിയ ദൌത്യം.

ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി ചെയ്ത ചീഫ് ഇക്കണോമിക് അഡൈ്വസര്‍ കെ. വി സുബ്രഹ്മണ്യന്‍ ഫെബ്രുവരി 1 ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിന് അടിസ്ഥാനമായ നിര്‍ണായക സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. നിക്ഷേപത്തിന്റെ നേതൃത്വത്തിലുള്ള പുനരുജ്ജീവനത്തിനായി അദ്ദേഹം മുമ്പ് വാദിച്ചിരുന്നു. വി ആകൃതിയിലുള്ള വീണ്ടെടുക്കല്‍ ഇന്ത്യ കാണുമോയെന്ന് സുബ്രഹ്മണ്യന്റെ സാമ്പത്തിക സര്‍വേ പ്രധാനമായും വിശദീകരിക്കും.

Related Articles

© 2024 Financial Views. All Rights Reserved