വണ്ടി വഴിയില്‍ നിന്നുപോയാല്‍ ടെന്‍ഷന്‍ വേണ്ട; പെട്രോളും ഡീസലും ഇനി ഓണ്‍ലൈന്‍ ഡെലിവറി

December 30, 2019 |
|
Lifestyle

                  വണ്ടി വഴിയില്‍ നിന്നുപോയാല്‍ ടെന്‍ഷന്‍ വേണ്ട; പെട്രോളും ഡീസലും ഇനി ഓണ്‍ലൈന്‍ ഡെലിവറി

ഡ്രൈവിനിടെ ഇന്ധനം തീര്‍ന്നാല്‍ ഇനി വഴിയില്‍ കുടുങ്ങില്ല. കാരണം ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതിന് സമാനമായി തന്നെ പെട്രോളും ഡീസലുമൊക്കെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. നിങ്ങള്‍ നല്‍കുന്ന സ്ഥലത്ത് ഇന്ധനം ഡെലിവറി ബോയ് എത്തിച്ചുനല്‍കും. ഇതിനായി രണ്ട് സ്റ്റാര്‍ട്ടപ്പുകളമായി ഐഓസി ധാരണയുണ്ടാക്കി. നോര്‍ത്ത് ദില്ലിയിലെ പ്രെപ്്ഫ്യൂവല്‍സ്,പൂനെയിലെ റെപോസ് എന്‍ര്‍ജി എന്നിവയാണ് ആ സ്റ്റാര്‍ട്ടപ്പുകള്‍.

ഓയില്‍ ഓര്‍ഡര്‍ എങ്ങിനെ?

പെപ് ഫ്യൂവല്‍സിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ വെബ്‌സൈറ്റ് വഴിയോ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഡെലിവറി ടൈം ഒരു ദിവസമാണ്. വീട്ടിലാണ് ഇന്ധനം എത്തിച്ചുനല്‍കുന്നതെങ്കില്‍ ഡെലിവറി ചാര്‍ജ് നല്‍കേണ്ടി വരും. ഡിസ്ട്രിബ്യൂഷന്‍ യൂനിറ്റ് നിയന്ത്രിക്കുന്നത് ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോം ആണെന്ന് അധികൃതര്‍ അറിയിച്ചു.പ്രതിമാസം പരമാവധി മൂന്ന് കോടി രൂപയുടെ ഡീസല്‍ നിലവില്‍ ഇത്തരത്തില്‍ പ്രെപ്ഫ്യൂവല്‍സ് വിതരണം ചെയ്യുന്നുണ്ട്. പുനെ,ചെന്നൈ,ബംഗളുരു,വരാണസി,റായ്ഗഢ് എന്നിവിടങ്ങളിലാണ് റിപോസ്  ഡെലിവറി നടത്തുന്നത്. റീപോസ് ആപ്ലിക്കേഷനും മേല്‍പ്പറഞ്ഞ സമാനരീതിയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇന്ധന വിതരണത്തിനായി മൊബൈല്‍ ഡിസ്പന്‍സറും ആറായിരം ലിറ്റര്‍ ഇന്ധനടാങ്കും ഘടിപ്പിച്ച ഇന്ധന വിതരണ വാഹനമാണ് ഇവര്‍ ഉപയോഗിക്കുന്നത്.

 

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved