കാര്‍ഗോ കണക്ഷന്‍ കോണ്‍ക്ലേവ് ഫെബ്രുവരി 14ന്

January 14, 2020 |
|
News

                  കാര്‍ഗോ കണക്ഷന്‍ കോണ്‍ക്ലേവ് ഫെബ്രുവരി 14ന്

കൊച്ചി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ആന്റ് ഇന്ത്യ സീട്രേഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കാര്‍ഗോ കണക്ഷന്‍സ് കോണ്‍ക്ലേവിന്റെ രണ്ടാംപതിപ്പ് ഫെബ്രുവരി 14ന് നടക്കും. കോയമ്പത്തൂരിലാണ് വേദി. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലൂടെ കയറ്റുമതി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ചരക്ക് ഉടമകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിവരങ്ങളും ഉള്‍ക്കാഴ്ച്ചകളും 2020 കാര്‍ഗോ കണക്ഷന്‍സ് കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കും.വില നിര്‍ണയം, തന്ത്രപരമായ വെല്ലുവിളികള്‍,പ്രധാനപ്പെട്ട പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ച് നേരിടുന്ന പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാനുള്ള പ്രോഗ്രാമിങ് പരിപാടികളും കോണ്‍ക്ലേവിലുണ്ടാകും.

എഞ്ചിനീയറിങ്,ഊര്‍ജ്ജം,അഗ്രിബിസിനസ് ഓര്‍ഗനൈസേഷനുകള്‍,നിര്‍മാതാക്കള്‍,ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍, തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ആഭ്യന്തര ,അന്തര്‍ദേശീയ വ്യാപാരം നടത്തുന്ന ,ഇറക്കുമതി,കയറ്റുമതി സംരംഭകര്‍ക്കും ഇതൊരു ഗുണകരമാകും. ഷിപ്പിങ് മേഖലയിലെ പ്രമുഖരായിരിക്കും കോണ്‍ക്ലേവിലെ അതിഥികള്‍.കൊമേഴ്ഷ്യല്‍ മിനിസ്ട്രിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ ശിവശൈലം ഐഎഎസ് ആണ് മുഖ്യാതിഥിയെന്ന് സംഘാടകര്‍ അറിയിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved