പൂഴ്ത്തിവയ്പ്പ് അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍; കൈവശമുള്ള സ്റ്റോക്ക് വെളിപ്പെടുത്താന്‍ നിര്‍ദേശം

May 18, 2021 |
|
News

                  പൂഴ്ത്തിവയ്പ്പ് അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍;  കൈവശമുള്ള സ്റ്റോക്ക് വെളിപ്പെടുത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നവര്‍, മില്ലുടമകള്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍ തുടങ്ങി എല്ലാവരോടും പയറുവര്‍ഗ്ഗങ്ങളുടെ സ്റ്റോക്ക് പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിക്കാനും അത് പരിശോധിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനങ്ങളിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായി കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ് നടത്തിയ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉണ്ടായത്.

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ലീന നന്ദന്‍, രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പയറുവര്‍ഗ്ഗങ്ങളുടെ ലഭ്യതയും വിലയും അവലോകനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി, കേന്ദ്ര കാര്‍ഷിക സെക്രട്ടറി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം സ്റ്റോക്ക് സംഭരിക്കുന്നവര്‍ അത് പൂഴ്ത്തിവയ്ക്കുന്നതുകൊണ്ടായിരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു.

അവശ്യവസ്തു നിയമം(എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്റ്റ് )(ഇസി ആക്റ്റ്), 1955 ലെ സെക്ഷന്‍ 3 (2) (എച്ച്), 3 (2) (ഐ) എന്നിവ ഉല്‍പാദനം, വിതരണം അല്ലെങ്കില്‍ ഏതെങ്കിലും ഒരു അവശ്യവസ്തുവിന്റെ ഉല്‍പ്പാദനം, വിതരണം അല്ലെങ്കില്‍ ഭാഗിച്ചുകൊടുക്കല്‍ അല്ലെകില്‍ വ്യാപാരം വാണിജ്യം എന്നിവ നടത്തുന്ന വ്യക്തികളുടെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുന്നതിനും അത്തരം ബുക്കുകള്‍, അക്കൗണ്ടുകള്‍, അവരുടെ വ്യാപാരവുമായി ബന്ധപ്പെട്ട റെക്കാര്‍ഡുകള്‍ എന്നിവ പരിപാലിക്കുന്നതിനും അവ സൂക്ഷിച്ചുവയ്ക്കുന്നതിനും പരിശോധനയ്ക്ക് ഹാജരാക്കുന്നതിനും വേണ്ട ഉത്തരവുകള്‍ ഇറക്കുന്നതിന് വേണ്ടിയുള്ളതാണ്. 1978 ജൂണ്‍ 9ലെ കേന്ദ്ര ഉത്തരവ് ജി.എസ്.ആര്‍ 800 പ്രകാരം ഇതിനുള്ള അധികാരങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വിട്ടുകൊടുത്തിട്ടുമുണ്ട്.

Read more topics: # Modi govt,

Related Articles

© 2024 Financial Views. All Rights Reserved