7ടി മോഡല്‍ പുറത്തിറക്കി ചൈനീസ് മൊബൈല്‍ കമ്പനി വണ്‍ പ്ലസ്; ഫോണില്‍ കൂടുതല്‍ സവിശേഷത; ആദ്യ പ്രത്യേകത ഫ്ളൂയിഡ് ഡിസ്പ്ലേ

September 30, 2019 |
|
Lifestyle

                  7ടി മോഡല്‍ പുറത്തിറക്കി ചൈനീസ് മൊബൈല്‍ കമ്പനി വണ്‍ പ്ലസ്; ഫോണില്‍ കൂടുതല്‍ സവിശേഷത; ആദ്യ പ്രത്യേകത ഫ്ളൂയിഡ് ഡിസ്പ്ലേ

ഡല്‍ഹി: ചൈനീസ് മൊബൈല്‍ ബ്രാന്റായ വണ്‍പ്ലസിന്റെ പ്രിമീയം മിഡ് റേഞ്ച് ഫോണ്‍ വണ്‍പ്ലസ് 7T പുറത്തിറക്കി. മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ വണ്‍പ്ലസ് 7ന്റെ അപ്ഗ്രേഡ് പതിപ്പാണ് വണ്‍പ്ലസ് 7T. 90hz ഫ്ളൂയിഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. ഇനിയെത്തുന്ന എല്ലാ ഫ്ളാഗ്ഷിപ്പ് വണ്‍പ്ലസ് മോഡലിലും 90hz ഫ്ളൂയിഡ് ഡിസ്പ്ലേ ആയിരിക്കും എന്നാണ് വണ്‍പ്ലസ് അറിയിക്കുന്നത്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. സ്‌ക്രീന്‍ ഡിസൈനില്‍ വണ്‍പ്ലസ് 7ന്റെ പിന്‍ഗാമിയായി വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ എത്തുന്നത് അതായത് 7 പ്രോ പോലെ ഒരു എന്റ് ടു എന്റ് ഡിസ്പ്ലേ അല്ല ഇത്.ഡിസൈനില്‍ പിന്‍ഭാഗത്താണ് വണ്‍പ്ലസ് എറ്റവും വലിയ മാറ്റം വണ്‍പ്ലസ് 7Tയില്‍ വരുത്തിയിരിക്കുന്നത്.

പിന്നിലെ മൂന്ന് ക്യാമറ സംവിധാനം ഒരു റൗണ്ടില്‍ ക്രമീകരിച്ചിരിക്കുന്നു. ക്യാമറയിലെ അപ്ഡേഷന്‍ തന്നെയാണ് വണ്‍പ്ലസ് 7ടിയുടെ പ്രധാന പ്രത്യേകത. ഫോണിന്റെ പിറകുവശം മെറ്റ് ഫോര്‍സ്റ്റഡ് ഗ്ലാസിനാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വണ്‍പ്ലസ് 7T യുടെ ക്യാമറ പ്രത്യേകതകളിലേക്ക് വന്നാല്‍ പിന്നില്‍ 48 എംപി പ്രധാന ക്യാമറയാണുള്ളത്. സോണി ഐഎംഎക്സ് 586 ആണ് ഇതിലെ സെന്‍സര്‍. രണ്ടാമത്തെ ക്യാമറ 2X ടെലിഫോട്ടോ ലെന്‍സോടെ എത്തുന്ന 12എംപി ക്യാമറയാണ്. മൂന്നാമത്തെ ക്യാമറ 16 എംപി സെന്‍സറാണ്. ഇതിന്റെ പ്രധാന പ്രത്യേകത അള്‍ട്ര വൈഡ് അംഗിള്‍ ലെന്‍സാണ്. മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറ വണ്‍പ്ലസ് 7ടി നല്‍കുന്നു.

128ജിബി, 256 ജിബി എന്നീ സ്റ്റോറേജ് പതിപ്പുകളിലാണ് വണ്‍പ്ലസ് 7ടി എത്തുന്നത്. ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസ്സറാണ് ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. ആഡ്രിനോ 640 ഗ്രാഫിക്ക് പ്രോസസ്സര്‍ യൂണിറ്റാണ് ഇതിലെ ഗ്രാഫിക്ക് മേന്മ നിര്‍ണ്ണിയിക്കുന്നത്. 3,800 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ഇത് വാര്‍പ്പ് ചാര്‍ജിങ് 30ടി ടെക്നോളജിയോടെയാണ് എത്തുന്നത്. 30W ചാര്‍ജിങ് സംവിധാനം ഇതിനുണ്ട്.വണ്‍പ്ലസ് 7ടി 8ജിബി റാംപ്ലസ് വണ്‍28 ജിബി പതിപ്പിന് വില 37,999 രൂപയാണ് വില. 8ജിബിപ്ലസ് ടു56 ജിബി പതിപ്പിന് വില 39,999 രൂപയുമാണ്.

Related Articles

© 2024 Financial Views. All Rights Reserved