ആര്‍ബിഐ വീണ്ടും പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍; സെന്‍സെക്‌സ് 175 പോയിന്റ് ഉയര്‍ന്നു

December 04, 2019 |
|
Trading

                  ആര്‍ബിഐ വീണ്ടും പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍; സെന്‍സെക്‌സ് 175 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍ അവസാനിച്ചു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസനിക്കാന്‍ കാരണമായത്.  നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തിയേക്കും. 25 ബേസിസ് പോയിന്റ് വരെ കുറക്കാന്‍ സാധ്യതയുണ്ടെന്നാണ്   റേറ്റിങ് ഏജന്‍സികളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.  മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുന്ന യോഗത്തില്‍  നിര്‍ണായ തീരുമാനങ്ങള്‍ ഉണ്ടായേക്കും. പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തിലാണ് അവസാനിച്ചത്. 

രാജ്യത്തെ ഉപഭോഗ മേഖലയും, നിക്ഷേപ മേഖലയുമെല്ലാം ഇപ്പോള്‍ വലിയ തളര്‍ച്ചയാണ്  അഭിമുഖീരിക്കുന്നത്.  സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍  രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയുമെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയാണ് അഭിമുഖീകരിക്കുന്ന്ത്.  പലിശ നിരക്കില്‍ കുറവ് വരുത്തി രാജ്യത്തെ വ്യവസായിക മേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാകും ആര്‍ബിഐ പുതിയ വായ്പാ നയം നാളെ പ്രഖ്യാപിക്കുക.  പലിശ നിരക്ക് വീണ്ടും കുറച്ച് വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 175 പോയിന്റ് ഉയര്‍ന്ന്  40,850 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്ന് 12,037 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്ന് 12,037 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

ടാറ്റാ മോട്ടോര്‍സ് (7.08%), യെസ് ബാങ്ക് (5.88%), ഐസിഐസിഐ ബാങ്ക് (3.91%), വേദാന്ത (3.22%), ഹിന്ദാല്‍കോ (2.60%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ന്ടന്നത്. ലാര്‍സന്‍ (-2.14%), റിലയന്‍സ് (-1.66%), കോള്‍ ഇന്ത്യ (-1.39%), ഐഒസി (-1.28%), ഏഷ്യന്‍ പെയ്ന്റ്‌സ് (-0.93%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം നേരിട്ടത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് വിവിധ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (2,147.33), ഐസിഐസിഐ ബാങ്ക് (1,640.28),  റിലയന്‍സ് (1,489.79),  ലാര്‍സന്‍ (1,314.70), ടാറ്റാ മോ്‌ട്ടോര്‍സ് (1,221.11) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്. 

Related Articles

© 2024 Financial Views. All Rights Reserved