ചരിത്ര നേട്ടത്തില്‍ ഓഹരി സൂചികകള്‍; സെന്‍സെക്സ് 54,370ലും നിഫ്റ്റി 16,259ലും ക്ലോസ് ചെയ്തു

August 04, 2021 |
|
Trading

                  ചരിത്ര നേട്ടത്തില്‍ ഓഹരി സൂചികകള്‍; സെന്‍സെക്സ് 54,370ലും നിഫ്റ്റി 16,259ലും ക്ലോസ് ചെയ്തു

മുംബൈ: ഒരു നാഴികക്കല്ലുകൂടി പിന്നിട്ട് ചരിത്ര നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. എസ്ബിഐ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് മറ്റ് ധനകാര്യ ഓഹരികളെല്ലാം കുതിച്ചു. രാജ്യത്തെ സമ്പദ്ഘടനയുടെ ഉണര്‍വിന്റെ സൂചനയായി സേവനമേഖലയിലെ പിഎംഐ ഉയര്‍ന്നതും വിപണി നേട്ടമാക്കി. ഇതുവരെ അറ്റവില്‍പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയതും വിപണിയില്‍ ഉണര്‍വുണ്ടാക്കി.

സെന്‍സെക്സ് 546.41 പോയിന്റ് ഉയര്‍ന്ന് 54,369.77ലും നിഫ്റ്റി 128 പോയിന്റ് നേട്ടത്തില്‍ 16,258.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, ടൈറ്റാന്‍ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.

ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ മികച്ച നേട്ടത്തില്‍ നിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് മറ്റ് ഓഹരികളെ ബാധിച്ചത്. അതേസമയം മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ കുതിപ്പ് തുടര്‍ന്നു. ഒരു ശതമാനത്തോളം നേട്ടത്തില്‍ റെക്കോഡ് ഉയരത്തിലെത്തുകയും ചെയ്തു.

Read more topics: # CLOSING REPORT,

Related Articles

© 2024 Financial Views. All Rights Reserved