കനത്ത വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്

January 27, 2021 |
|
Trading

                  കനത്ത വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി ഓഹരി സൂചികകള്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, വാഹനം, ലോഹം, ഫാര്‍മ ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. 937.66 പോയിന്റാണ് സെന്‍സെക്സിലുണ്ടായ നഷ്ടം. 47,409.93ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 271.40 പോയിന്റ് താഴ്ന്ന് 13,967.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1053 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1809 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഗെയില്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, വിപ്രോ, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5-1.3ശതമാനം താഴ്ന്നു.

Related Articles

© 2024 Financial Views. All Rights Reserved