കൊറോണ; ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ഉടന്‍ തുറക്കില്ല

February 08, 2020 |
|
News

                  കൊറോണ; ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ഉടന്‍ തുറക്കില്ല

ബീജിങ്- കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ആപ്പിള്‍ കമ്പനിയുടെ റീട്ടെയിലര്‍ സ്്‌റ്റോറുകള്‍ ഉടന്‍ തുറന്നേക്കില്ലെന്ന് അധികൃതര്‍.42 സ്റ്റോറുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. അതേസമയം  അടഞ്ഞുകിടക്കുന്ന സ്‌റ്റോറുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിനെ കൂടാതെ നിരവധി മുന്‍നിര ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ ചൈനയിലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഫാക്ടറികളും കടകളും കമ്പനികളും അടഞ്ഞുകിടക്കുകയാണ്. അതേതുടര്‍ന്ന് വന്‍ സാമ്പത്തിക നഷ്ടമാണ് ചൈനക്ക് നേരിട്ടിരിക്കുന്നത്. കമ്പനികളുടെ ജോലികള്‍ സ്ഥിരമായി മുടങ്ങുന്നതിനാല്‍ ചൈനയില്‍ 'വര്‍ക് ടു ഹോം' മോഡിലേക്ക് മാറുകയാണെന്നാണ് വിവരം.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved