നിര്‍മ്മലയുടെ ബജറ്റ് വരുമാനത്തില്‍ ഇടിവുണ്ടാക്കും; കോര്‍പ്പറേറ്റ് നികുതി, ആദായനികുതിയിളവ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടും; 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.5 ശതമാനത്തേക്കാള്‍ ഉയരാനുള്ള സാധ്യത; നിര്‍മ്മലയുടെ പ്രഖ്യാപനം സമ്പദ് വ്യവസ്ഥയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുവോ?

February 01, 2020 |
|
News

                  നിര്‍മ്മലയുടെ ബജറ്റ് വരുമാനത്തില്‍ ഇടിവുണ്ടാക്കും; കോര്‍പ്പറേറ്റ് നികുതി, ആദായനികുതിയിളവ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടും; 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.5 ശതമാനത്തേക്കാള്‍ ഉയരാനുള്ള സാധ്യത; നിര്‍മ്മലയുടെ പ്രഖ്യാപനം സമ്പദ് വ്യവസ്ഥയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുവോ?

ന്യൂഡല്‍ഹി:  രാജ്യത്ത് ഇപ്പോഴുണ്ടായിട്ടുള്ള മാന്ദ്യത്തില്‍ നിന്ന് കരകയറുക,  2025 ഓടെ ഇന്ത്യയെ അഞ്ച്  ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി  മാറ്റുക എന്നീ വന്‍ പ്രഖ്യാപനങ്ങളോടെയാണ് ധനമന്ത്രി  ബജറ്റ് അവതരണത്തിന് പാര്‍ലമെന്റിലേക്ക് എത്തിയത്.എന്നാല്‍ ഈ പ്രഖ്യാപനങ്ങളെല്ലാം വെറും പൊള്ളയാണെന്നാണ് ബജറ്റ് വിവരങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്.നടപ്പുവര്‍ഷത്തെ ബജറ്റ് നകമ്മി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബജറ്റ് പ്രസംഗത്തില്‍  ധനമന്ത്രിനിര്‍മ്മല സീതാരമാന്‍  ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.8 ശതമാനമായി ഉയരുകയും ചെയ്യും. അതേസമയം ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി ബജറ്റ് കമ്മി 3.3 ശതമാനമായിരുന്നു വിലയിരുത്തിയിരുന്നത്.  ജിഡിപി വളര്‍ച്ചാ നിരക്ക് 7.5 ശതമാനവുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്തില്ലെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കും.  

എന്നാല്‍ ബജറ്റിലെ പല പ്രഖ്യാപനങ്ങളെല്ലാം സമ്പദ് വ്യവസ്ഥയെ വീണ്ടും തളര്‍ച്ചയിലേക്ക് എത്തിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. വെട്ടിത്തുറന്ന് പറഞ്ഞാല്‍ വലിയ രീതിയില്‍ ആശയകുഴപ്പങ്ങളുണ്ടാക്കുന്ന ഒരു ബജ്റ്റ്്. ആദായനികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും, വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ ബജറ്റിലൂടെ മുന്‍പോട്ട് വെച്ചിട്ടുള്ളത്. 

ആദായനികുതി ഇളവിലൂടെ സര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കുമെന്നാണ് പറയുന്നത്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചാണ് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് ബജറ്റ് വായിച്ചെടുക്കുമ്പോള്‍ വ്യക്തമാകും. അതായത് ആദായ നികുതിയിലുണ്ടാകുന്ന വരുമാന വിഹിതത്തിലെ ഇടിവിന് പരിഹാരം കണ്ടെത്തുന്നത് സര്‍ക്കാര്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ..

രാജ്യത്ത് നിക്ഷേപവും, വ്യവസായിക വളര്‍ച്ചയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയത് ശ്രദ്ധയമാണ്. ഇന്ത്യയെ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.  കോര്‍പ്പറേറ്റ് ഒരു ശതമാനം കുറവ് വരുത്തിയതോടെ ഈ മേഖലയിലുള്ളവര്‍ 22 ശതമാനം നികുതി അടച്ചാല്‍ മതിയാകും. മാത്രമല്ല പുതിയ സംരംഭകര്‍ക്ക് 15 ശതമാനം കോര്‍പ്പറേറ്റ് നികുതി അടച്ചാല്‍ മതിയാകും. പക്ഷേ ഈ നികുതിയിളവ് സര്‍ക്കാറിന്റെ വരുാമനത്തില്‍ ഇടിവ് രേഖപ്പെടുത്തില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഒറു സംശയവുമില്ല, സര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കുന്നത് ഈ മേഖലയിലെ നികുതില്‍ നിന്നാണ്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതിയിലുള്ള ഇടിവ് സര്‍ക്കാറിന്റെ വരുമാനത്തെയും വിവിധ പദ്ധതികള്‍ക്കാവശ്യമായ പണ ലഭ്യതയ്ക്ക് തടസ്സങ്ങളും ഉണ്ടാക്കും.  ലോകത്തിലെ ഏറ്റവും കുറവ് കോര്‍പ്പറേറ്റ് നികുതിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ വരുമാനത്തിലും ആസ്തിയിലും ഇത് വഴി കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  

മധ്യവര്‍ഗ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന അഭിപ്രായവും ഒരു ഭാഗത്തുണ്ട്. ആദാനയനികുതിയില്‍ കുറവ് വരുത്തിയത് തന്നെയാണ് പ്രധാന കാരണമായി പലരും ഇതിനെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നിരുന്നാലും കോര്‍പ്പറേറ്റ് നികുതിയിളവും, ആദായനികുതിയിളവും കുറച്ചുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അപകടത്തിലേക്കെത്തിക്കുമെന്നാണ് അഭിപ്രായം. കോര്‍പ്പറേറ്റ് നികുതി വര്‍ധിപ്പിച്ച് ആദാനയനികുതിയിളവില്‍ കുറവ് വരുത്തിയാല്‍ മതിയെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.  

അതായത് അഞ്ച് ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് നികുതി 10 ശതമാനവും, വാര്‍ഷിക വരുമാനം 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് ആദായ നികുതി 15 ശതമാനവും, 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനമാണ് നികുതിയായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷിക വരുമാനത്തിന് 30 ശതമാനവും ആദായ നികുതി നല്‍കണം. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുകയെന്നും സര്‍ക്കാര്‍ പറയുന്നു. അതായത് മാന്ദ്യത്തില്‍ നിന്ന് കരകയറാനും, ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനും സര്‍ക്കാര്‍ കണ്ട വഴി എത്ര വലിയ അപകടമാണ് ഉണ്ടാക്കുന്നതെന്നാണ് ഈ കണക്കുകള്‍ നമുക്ക് തുറന്നുതരുന്നുണ്ട്. 

വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഐസിയടക്കമുള്ള കമ്പനികളുടെ ഓഹരി വിറ്റഴിച്ചാണ് സര്‍ക്കാര്‍ ഈ നഷ്ടത്തിന് പരിഹാരം കണ്ടെത്തുന്നത്. അതായത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരികള്‍  വിറ്റഴിച്ച് മൂലധന സമാഹരണം നടത്തുകയെന്നതാണ് സര്‍ക്കാര്‍  ലക്ഷ്യം.  ബിപിസിഎല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ആ്ന്‍ഡ് കണ്ടയ്‌നര്‍ കോര്‍പ്പറേഷന്‍, എയര്‍ ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയോളം സമാഹരണം നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.  നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനോട് ശക്തമായ എതിര്‍പ്പാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.

എല്‍ഐസിയുടെ ഓഹരി വില്‍പ്പന പലരെയും അത്ഭുപ്പെടുത്തുന്നുണ്ട്. വന്‍ ആസ്തിയുള്ള, ലാഭമുള്ള ഒരു കമ്പനിയുടെ ഓഹരി വില്‍പ്പന എന്തിന് നടത്തുന്നുവെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. ഓഹരി വിപണിയില്‍  നിന്ന് എല്‍ഐസി 14,000 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍  ഒന്നുമുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ മുംബൈ ഒഹരി സൂചികയായ സെന്‍സെക്സ് 3.82 ശതമാനം ഉയര്‍ന്ന് 1,985 പോയിന്റ് നേട്ടമുണ്ടാക്കിയതാണ് എല്‍ഐസിക്ക് ഓഹരി വിപണിയിലൂടെ വന്‍ ലാഭം നേടാന്‍ സാധിച്ചത്. 

ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂലധന നടപ്പുവര്‍ഷത്തില്‍  28.7 ലക്ഷം കോടിയായി.  കമ്പനിയുടെ ആസ്തികളിലക്കം നടപ്പുവര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്‍ഐസിയുടെ ആകെ വരുന്ന ആസ്തി ഏകദേശം  31 കോടി രൂപയോളം ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 9.4 ശതമാനം വര്‍ധനവാണ് എല്‍ഐസിയുടെ ആസ്തിയില്‍ ആകെ രേഖപ്പെടുത്തിയത്.  

ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത് എല്‍ഐസിക്ക് അഭിമാന നേട്ടമാണെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം എല്‍ഐസിക്ക് 1956 ല്‍ പ്രംരംഭ മൂലധനമായി ആകെ ഉണ്ടായിരുന്നത്  ഏകദേശം അഞ്ച് കോടി രൂപയോളം ആയിരുന്നു.  എന്നാല്‍ എല്‍ഐസി നേടിയ വിപണി മൂലധം ഓഹരി വിപണിയിലെ 20 ശതമാനത്തോളം വിപണി മൂലധനമാണ്. ഇന്ത്യന്‍ ഓഹരി വിപണി മൂലധനം നടപ്പുവര്‍ഷത്തില്‍ ആകെ രേഖപ്പെടുത്തിയത് 154 കോടി രൂപയോളമാണെന്നാണ് കണ്ക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ കഴിഞ്ഞെന്ന് പറഞ്ഞത് പച്ചക്കള്ളം 

ജിഎസ്ടിയില്‍ മികച്ച വരുമാനം നേടാന്‍ സാധിച്ചെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനെയെന്നും സര്‍ക്കാര്‍ പറയുമ്പോഴും ജിഎസ്ടിയിലെ വരുമാന വിഹിതത്തിലെ ഇടിവ്  ബജറ്റില്‍ പറഞ്ഞില്ല.  2019 ല്‍ ആകെ നാല് തവണ മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത്. ബാക്കിയുള്ള എട്ട് മാസങ്ങളില്‍ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായിരുന്നുവെന്നാണ് വിലയിരുത്തല്‍.  

സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ 2.5 ശതമാനം ഇടിവും, ഒക്ടോബറില്‍ 5.3 ശതമാനം ഇടിവുമാണ് ആകെ ഉണ്ടായിയിട്ടുള്ളത്.  2018 നെ അപേക്ഷിച്ചുള്ള കണക്കുകളാണിത്.  അതേസമയം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. 3.38 ശതമാനം വര്‍ധനവാണ് ഏപ്രില്‍ മുതല്‍  ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്  16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം  45,069  കോടി രൂപയുമാണ്. 

അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത്  1,00,289 കോടി രൂപയും, ഏപ്രില്‍  മാസത്തില്‍  1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved