തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

June 19, 2021 |
|
News

                  തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

മുംബൈ: തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്പുര്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍വരെ സമയം നീട്ടിനല്‍കണമെന്ന് കമ്പനി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം.

ഈ മൂന്നുവിമാനത്താവളങ്ങളും ഏറ്റെടുക്കാന്‍ കഴിഞ്ഞ ജനുവരി 19-നാണ് അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ കരാറുണ്ടാക്കിയത്. കരാര്‍പ്രകാരം 180 ദിവസത്തിനകം വിമാനത്താവള നടത്തിപ്പും മാനേജ്‌മെന്റും ഏറ്റെടുക്കണം. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടണമെന്ന് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരാറിലേര്‍പ്പെട്ടിരിക്കുന്ന രണ്ടുപാര്‍ട്ടികളുടെയും നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ ബുദ്ധിമുട്ടുണ്ടായാല്‍ കാലാവധി നീട്ടാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. 

ഈ മാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. മംഗളൂരു, ലഖ്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്ന സമയത്തും കമ്പനി സമാനമായ രീതിയില്‍ ആറുമാസത്തെ സമയം നീട്ടിവാങ്ങിയിരുന്നു. 2020 ഫെബ്രുവരിയിലാണ് ഏറ്റെടുക്കേണ്ടിയിരുന്നതെങ്കിലും നവംബറിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Related Articles

© 2024 Financial Views. All Rights Reserved