ക്രെഡിറ്റ് കാര്‍ഡ് വാങ്ങുംമുമ്പ് അറിയാം ചില കാര്യങ്ങള്‍

November 29, 2019 |
|
News

                  ക്രെഡിറ്റ് കാര്‍ഡ് വാങ്ങുംമുമ്പ് അറിയാം ചില കാര്യങ്ങള്‍

സാമ്പത്തിക അച്ചടക്കങ്ങളുടെ ഭാഗമായി നാം അറിഞ്ഞിരിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റ്. ക്രെഡിറ്റ് കാര്‍ ഡ് ഒരാള്‍ക്ക് ഏറ്റവും ഉപകാരിയും അതേസമയം അശ്രദ്ധയുണ്ടായാല്‍ എളുപ്പം പണികിട്ടുകയും ചെയ്യും . 15 മുതല്‍ 50 ദിവസം വരെ ബാങ്കുകള്‍ക്ക് നിങ്ങള്‍ക്ക് ഈ കാര്‍ഡിലൂടെ കടം നല്‍കുന്നു. ക്യാഷ്‌ലിമിറ്റില്‍ നിന്ന് എമര്‍ജന്‍സിയുണ്ടായാല്‍ പണം പിന്‍വലിക്കുകയുമാകാം. ആളുകളില്‍ നിന്ന് കടം വാങ്ങാന്‍ ഇഷ്ടപ്പെടാത്തവരുടെ ഉറ്റതോഴനാണ് ക്രെഡിറ്ര് കാര്‍ഡ്. എന്നാല്‍ കാര്‍ഡ് എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  

ക്രെഡിറ്റ് പരിധി താഴ്ന്നിരിക്കുക

ക്രെഡിറ്റ് കാര്‍ഡിലൂടെ കടം വാങ്ങുന്നതിനുള്ള പരിധി ബാങ്കാണ് നിശ്ചയിക്കുന്നത്. അത് നിങ്ങളുടെ വരുമാനവും തിരിച്ചടവ് ശേഷിയും പരിഗണിച്ചാണ് തീരുമാനിക്കുന്നത്. വരുമാനത്തില്‍ കാര്യമായ വര്‍ധനവ് വരാതെ ഈ പരിധി നിങ്ങള്‍ ഉയര്‍ത്താതിരിക്കുന്നതാണ് നല്ലത്. അമിതമായ കടങ്ങള്‍ ആപത്ത് വിളിച്ചുവരുത്തുകയാണ് ചെയ്യുക

ക്യാഷ് അഡ്വാന്‍സ് എമര്‍ജന്‍സിയില്‍ മാത്രം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ക്യാഷ് അഡ്വാന്‍സിന് മറ്റ് ഇടപാടുകളേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ് കൊടുക്കേണ്ടി വരിക. ഈ പലിശ നമ്മുടെ തിരിച്ചടവുകളെ താളം തെറ്റിക്കും. അതുകൊണ്ട് പരമാവധി ക്യാഷ് അഡ്വാന്‍സ് ഒഴിവാക്കാന്‍ ശ്രമിക്കുക.

വ്യവസ്ഥകള്‍ അറിഞ്ഞിരിക്കുക

 ക്രെഡിറ്റ് കാര്‍ഡ് വാങ്ങുന്നതിന് മുമ്പ് ഏത് ബാങ്കിന്റെ കാര്‍ഡാണ് എടുക്കുന്നതെന്ന് ആലോചിച്ചുവേണം. ബാങ്കിന്റെ വ്യവസ്ഥകളും ഉപാധികളും ശരിയായി വായിച്ചുതന്നെ മനസിലാക്കുക. അല്ലെങ്കില്‍ ഉപയോഗം കഴിഞ്ഞിട്ട് പണി കിട്ടിയാല്‍ ഒന്നും പറയാനികില്ല.

നികുതി വകുപ്പിനെ സൂക്ഷിക്കണം

ഓരോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും നമ്മളറിയാതെ വരുമാന നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കുക. വരുമാനവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടായാല്‍ വന്‍ തുക നികുതി കൊടുക്കേണ്ടി വരും.

ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിച്ച് ചെയ്യുക

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യണം. അല്ലെങ്കില്‍ കടബാധ്യത തലയ്ക്ക് മുകളിലെത്തും. അപരിചിതമായ വെബ്‌സൈറ്റുകളില്‍ ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved