വളര്‍ച്ചാ നിരക്ക് പിന്നോട്ട് തന്നെ എന്ന് ക്രിസില്‍; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായി ചുരുങ്ങും

December 02, 2019 |
|
News

                  വളര്‍ച്ചാ നിരക്ക് പിന്നോട്ട് തന്നെ എന്ന് ക്രിസില്‍; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായി ചുരുങ്ങും

ന്യൂഡല്‍ഹി: നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ രംഗത്ത്. 2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ക്രസില്‍  നേരത്തെ 6.3 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് നേരത്തെ വ്യക്തമാക്കിയത്. കാര്‍ഷിക  ഉപഭോഗ നിക്ഷേപ മേഖലയിലെല്ലാം മോശം സ്ഥിതി തന്നെയാണ് തുടരുന്നതെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.  

നിലവില്‍ വളര്‍ച്ചാ നിരക്കിനെ തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പുനരുജ്ജീവന പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  അതിസ്ഥാന സൗര്യ മേഖലയിലടക്കം വന്‍ നിക്ഷേപം നടത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി.  നൂറ് ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി. അഞ്ച് വര്‍ഷ്ത്തിനുള്ളില്‍ ഉപഭോഗ മേഖലയെ അടക്കം ശക്തിപ്പെടുത്തുക എന്നതാണ്.

അതേസമയം ആഗോള  തലത്തിലെ വിവിധ റേറ്റിങ് ഏജന്‍സികകളുടെ അഭിപ്രായത്തില്‍ നടപ്പുവര്‍ഷത്തിലെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം  നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിര്ക്ക്  കുറഞ്ഞ നിരക്കിലേക്കെത്തിയിരുന്നു.  

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആമ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012-2013 സാമ്പത്തിക വര്‍ഷത്തെ പാദത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.  രണ്ടാം പാദത്തില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേമയം  ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയത് അഞ്ച് ശതമാനമായിരുന്നു.  ആറ് വര്‍ഷത്തിനടെ രേഖപ്പെടുത്തിയ കുറഞ്ഞ 

രാജ്യത്തെ നിര്‍മ്മാണമേഖലയിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം വലിയ തളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ ഒരു ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം കേന്ദ്രസര്‍ക്കാറിന്റെ പല സാമ്പത്തിക നയങ്ങളുമാണ് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.  വളര്‍ച്ചാ നിരക്കിലുള്ള ഇടിവ്  അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് മുന്‍ പ്രധാനമന്ത്രിയും  സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ് പ്രതികരിച്ചു.ആശങ്കകള്‍ വേരൂന്നുന്ന സമൂഹത്തെ വിശ്വസനീയമായതും സഹവര്‍ത്തിതമുള്ളതുമായ സ്ഥിതിയിലേക്ക് മടക്കിയെത്തിക്കാന്‍ പ്രധനമന്ത്രിയില്‍ നിന്ന് ശ്രമങ്ങളുണ്ടാകണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  

എട്ട് വ്യവസായിക മേഖലയായ കല്‍ക്കരി, സ്റ്റീല്‍,  സിമന്റ്. വൈദ്യുതി, ഉരുക്ക് എന്നിവയുടെ ഉത്പ്പാദനം ഒക്ടോബറില്‍ 5.8 ശതമാനത്തിലേക്ക് ചുരുങ്ങിയത് വലിയ തിരിച്ചടിയായിരുന്നു. വ്യവസായിക ഉത്പ്പാദന ശേഷിയിലെ 40 ശതമാനം വരുന്നത് ഈ മേഖലയില്‍ നിന്നാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം രാജ്യത്തെ ഉപഭോഗ മേഖലയിലും, നിക്ഷേപ മേഖലയിലുമെല്ലാം  ഇപ്പോഴും വലിയ തളര്‍ച്ചയാണ് നേരിട്ടിട്ടുള്ളത്. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന കേന്ദ്രസര്‍ക്കാര്‍ എല്ലാ വാദങ്ങള്‍ക്കും തിരിച്ചടിയാണിത്. ബാങ്കിങ് മേഖലയിലെ വായ്പാ ശേഷി കുറഞ്ഞതും, രാജ്യത്തെ എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ തകര്‍ച്ചയും വളര്‍ച്ചാ നിരക്ക് കുറയുന്നതിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved