മോബിക്വിക് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ലക്ഷ്യം 1900 കോടി രൂപ

July 13, 2021 |
|
News

                  മോബിക്വിക് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ലക്ഷ്യം 1900 കോടി രൂപ

മുംബൈ: സെക്വോയ ക്യാപിറ്റലിന്റെയും ബജാജ് ഫിനാന്‍സിന്റെയും പിന്തുണയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ മോബിക്വിക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക്, 1,900 കോടി രൂപയുടെ ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചു. 1,500 കോടി വിലമതിക്കുന്ന പുതിയ ഓഹരികളും 400 കോടി വരെ വിലമതിക്കുന്ന കമ്പനി ഓഹരികളും ചേര്‍ന്നതാണ് ഐപിഒ ഓഫര്‍. അമേരിക്കന്‍ എക്‌സ്പ്രസ്, സിസ്‌കോ, ട്രീലൈന്‍ ഏഷ്യ എന്നിവയുടെ ഓഹരികള്‍ ഐപിഒയില്‍ വില്‍പ്പനയ്ക്ക് എത്തിക്കും.

ഐസിഐസിഐ സെക്യൂരിറ്റീസ്, ബിഎന്‍പി പാരിബാസ്, ക്രെഡിറ്റ് സ്യൂസെ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഫറീസ് എന്നിവയെ ഐപിഒയുടെ ബുക്ക് മാനേജര്‍മാരായി മോബിക്വിക് നിയമിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും ഐപിഒ വഴി 2.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെയാണ് മോബിക്വികിന്റെ നീക്കം.

Related Articles

© 2024 Financial Views. All Rights Reserved