ചെന്നൈയില്‍ ഭീമന്‍ ഐടി പാര്‍ക്ക് വരുന്നു; ഐടി പാര്‍ക്കിനായി 5,000 കോടി രൂപയോളം നിക്ഷേപിക്കും; ഐടി പാര്‍ക്ക് വരുന്നതോടെ തൊഴില്‍ സാധ്യതയും വര്‍ധിക്കും

January 25, 2020 |
|
News

                  ചെന്നൈയില്‍  ഭീമന്‍ ഐടി പാര്‍ക്ക് വരുന്നു; ഐടി പാര്‍ക്കിനായി 5,000 കോടി രൂപയോളം നിക്ഷേപിക്കും; ഐടി പാര്‍ക്ക് വരുന്നതോടെ തൊഴില്‍ സാധ്യതയും വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ  ഡിഎല്‍എഫ്  5,000  കോടി രൂപയോളം നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ സ്ഥാപിക്കുന്ന ഐടി പാര്‍ക്കിന് വേണ്ടിയാണ് ഡിഎല്‍എഫ് 5,000 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുള്ളത്. ഏകദേശം 6.8 മില്യണ്‍ സ്‌ക്വയര്‍ഫീറ്റിലാണ് ചെന്നൈയില്‍ പുതിയ ഐടി പാര്‍ക്കിന്റെ നിര്‍മ്മാണം ഒരുങ്ങുന്നത്.  ഗുരുഗ്രാമിന് ശേഷം ഡിഎല്‍എഫ് നിര്‍മ്മിക്കാനൊരുങ്ങുന്ന രണ്ടാമത്തെ പദ്ധതിയാണ് ചെന്നൈയില്‍ പൂര്‍ത്തീകരികിക്കാന്‍ പോകുന്നത്. ഇതോടെ ഗുരുഗ്രാമിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ പദ്ധതിയായി ചെന്നൈ മാറിയേക്കുമെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  

 27 ഏക്കറിലാണ് പുതിയ ഐടി പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പോകുന്നത്.  ഇതോടെ ദക്ഷിണേന്ത്യന്‍ മേഖലയില്‍ തൊഴില്‍ സാഹചര്യം ശക്തിപ്പെടുകയും ചെയ്യും.  തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡിവല്പ്‌മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഡിഎല്‍എഫ് പുതിയ പദ്ധതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പോകുന്നത്. ചെന്നൈയില്‍ ഏഴ് ദശലക്ഷം വരുന്ന വന്‍ പദ്ധഥതിയാണ് ഐടി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങാന്‍ പോകുന്നത്.  

ചെന്നൈയില്‍ ഏഴ് ലക്ഷം വരുന്ന സ്‌ക്വയര്‍ ഫീറ്റിന്റെ പുതിയ പ്രവര്‍ത്തനം നേരത്തെ വന്നതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ കൊമേഴ്ഷ്യല്‍ പോര്‍ട്ട് ഫോളിയോ വ്യാപ്തി 14 ലക്ഷം സ്‌ക്വയര്‍ഫീറ്റായി ഉയരുമെന്നാണ് ഔദ്യോഗികമായി  ലഭിക്കുന്ന വിവരം. എന്നാല്‍ ഡിഎല്‍എഫിന് നിലവില്‍  32 മില്യണ്‍ സ്‌ക്വയര്‍ഫീറ്റാണ് ഡല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്്,കൊല്‍ക്കത്ത, എന്നിവടളിലായിട്ടുള്ളത്.  നിലവില്‍ കമ്പനിക്ക് 20 ലക്ഷം സ്‌ക്വയര്‍ നിര്‍മ്മാണത്തിലുമുണ്ട്.  അടുത്ത വര്‍ഷത്തോടെ കമ്പനി പുതിയ പ്രോപ്പര്‍ട്ടിയിലൂടെ ലക്ഷ്യമിടുന്നത്.   നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതോടപ്പം വിപണി രംഗത്ത് കൂടുതല്‍ പ്രോപ്പര്‍ട്ടി ഇറക്കുകയെന്നതണ് ലക്ഷ്യം.  ഐടി പാര്‍ക്കിന്റെ രൂപീകരണത്തോടെ പുതിയ തൊഴില്‍ സാധ്യതയും സൃഷ്ടക്കപ്പെടും.  ഡിഎഎല്‍എഫ് ഏറ്റെടുത്ത വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍  പൂര്‍ത്തീകരിക്കുകയെന്നതാണ് ലക്ഷ്യം.

Read more topics: # ഡിഎല്‍എഫ്, # DLF,

Related Articles

© 2024 Financial Views. All Rights Reserved