ആഭ്യന്തര വ്യോമയാന യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ്; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചത് മൂലമെന്ന് വിലിയിരുത്തല്‍

November 09, 2019 |
|
News

                  ആഭ്യന്തര വ്യോമയാന യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ്;  വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചത് മൂലമെന്ന് വിലിയിരുത്തല്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി ശക്തമായ സാഹചര്യത്തില്‍ രാജ്യത്തെ ആഭ്യന്തര വിമാന യാത്രയില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാജ്യത്തെ ആഭ്യന്തര വിമാന യാത്രയില്‍ 1.6 ശെതമാനം ഇടിവാ്ണ് ആകെ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തില്‍ 4.5 ശതമാനമായിരുന്നും ആഭ്യന്തര വിമാന യാത്രയില്‍ രേഖപ്പെടുത്തിയത്.  ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) കണക്കനുസരിച്ച്, പ്രധാന വ്യോമയാന വിപണികളായ ഓസ്ട്രേലിയ, ബ്രസീല്‍, ചൈന, ജപ്പാന്‍, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രയില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

ജെപ്പാന്റെ ആഭ്യന്തര വിമാന യാത്രയില്‍ 10.1 ശതമാനവും, ചൈനയുടേത് 8.9 ശതമാനവും, യുഎസിന്റെ ആറ് ശതമാനവും റഷ്യയുടേത് 3.2 ശതമാനവും, ആസ്‌ത്രേലിയുടേത് 1.8 ശതമാനവും, ബ്രസീലിന്റെ ആഭ്യന്തര വിമാന യാത്രയില്‍ 1.7 ശതമാനവും വളര്‍ച്ചയുമാണ് ഉണ്ടായിട്ടുള്ളത്.‘

'അതേസമയം ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രയുടെ വളര്‍ച്ചയില്‍ 2015നും 2018നും ഇടയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ഇരട്ടയക്ക വളര്‍ച്ചയാണ് ഇന്ത്യയിലെ ആഭ്യന്തര യാത്രികരുടെ കാര്യത്തില്‍ ഉണ്ടായത്. 

രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ വിമാന യാത്രയുടെ മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപഭോഗ മേഖലയില്‍ ഉണ്ടായ ഇടിവും, ജെറ്റ് എയര്‍വെയ്‌സിന്റെ പതനവും മൂലമാണ് രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമായത്. 

ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം നിര്‍ത്തിയതിന് പിന്നാലെ രാജ്യത്ത് വിമാന യാത്ര നിരക്കുകള്‍ കുതിച്ചുയര്‍ന്നതും യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിന് കാരണായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഉപഭോഗ മേഖലയില്‍ നേരിട്ട തളര്‍ച്ചയും, എയര്‍ ഇന്ത്യയടക്കമുള്ള രാജ്യത്തെ മുന്‍ നിര വിമാന കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിയും വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതും വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.  

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved