കൊറോണ വൈറസ് ഭീതി; അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഡൊനാള്‍ഡ് ട്രംപ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ ഡോളര്‍ സഹായം

March 14, 2020 |
|
News

                  കൊറോണ വൈറസ് ഭീതി; അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്  ഡൊനാള്‍ഡ് ട്രംപ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ ഡോളര്‍ സഹായം

വാഷിങ്ടണ്‍: കോവിഡ്-19 ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ചതോടെ ലോക രാഷ്ട്രങ്ങള്‍ ശക്തമായ നടപടികളും മുന്‍കരുതലുകളുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ്-19 ആഗോളതലത്തില്‍ പടര്‍ന്നതോടെ ബിസിനസ് മേഖലയും കയറ്റുമതി മേഖലയും, നിക്ഷേപ ഇടപാടുകളും എല്ലാം നിശ്ചലമായി. മാത്രമല്ല, കൊറോണയെ നേരിടാന്‍ ലോകത്തിലെ ഏറ്റവും സാമ്പത്തിക ശക്തിയായ അമേരിക്കയും രംഗത്തെത്തി. അമേരിക്കയില്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.  യുഎസിലേക്ക് യൂറോപ്പില്‍ നിന്നുള്ള യാത്രകള്‍ക്കെല്ലാം ട്രംപ് നിരോധമേര്‍പ്പെടുത്തിയിരുന്നു. 

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന്  50 ബില്യണ്‍  യു.എസ് ഡാളര്‍ അനുവദിക്കുമെന്നും ഡോനാള്‍ഡ് ട്രംപ് വ്യക്തമാക്കി.  അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ അമേരിക്കയില്‍ കൂടുതല്‍ ജാഗ്രതയാണ് ഉണ്ടായിട്ടുള്ളത്.  

അടുത്ത എട്ടാഴ്ചകള്‍ നിര്‍ണായകമാണ്. നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അമേരിക്കയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാന്‍ വൈകിയതില്‍ ട്രംപ് ഭരണകൂടത്തിനു നേര്‍ക്ക് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.  

കൊറോണയില്‍ പൊലിഞ്ഞത് ബിസിനസ് യാത്രകള്‍

കൊറോണ വൈറസ് ആഗോളതലത്തില്‍  പടര്‍ന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചതോടെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം  ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

അതേസമയം ഭീമമായ നഷ്ടം വരുത്താന്‍ കാരണം ചൈനയാണെന്നാണ് ഗ്ലോബല്‍ ബിസിനസ്  ട്രാവല്‍  അസോസിയേഷന്‍ (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്.  ഹോങ്കോങ്, ചൈന, തായ്  വാന്‍,  ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വന്‍തോതില്‍ നിശ്ചലമായി. എന്നാല്‍ ഫിബ്രുവരി മാസത്തില്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.  

ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍  അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി.  ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.  യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന്  വരുന്ന നഷ്ടം 190.05 ബില്യണ്‍.

Related Articles

© 2024 Financial Views. All Rights Reserved