9 മണിക്കൂര്‍ സുഖമായി ഉറങ്ങാമോ?ബംഗളുരു സ്റ്റാര്‍ട്ടപ്പ് 1 ലക്ഷം രൂപാ നല്‍കും

December 02, 2019 |
|
News

                  9 മണിക്കൂര്‍ സുഖമായി ഉറങ്ങാമോ?ബംഗളുരു സ്റ്റാര്‍ട്ടപ്പ് 1 ലക്ഷം രൂപാ നല്‍കും

ഒരു ദിവസം ഒമ്പത് മണിക്കൂര്‍ യാതൊരു ശല്യവും കൂടാതെ ഉറങ്ങാന്‍ സാധിക്കുമോ? എങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നൂറ് ദിവസത്തിന് ശേഷം ഒരു ലക്ഷം രൂപാ അക്കൗണ്ടിലെത്തും. മനോഹരമായ ഈ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ സ്ലീപ്പ് സൊല്യൂഷന്‍സ് വേക്ക്ഫിറ്റ് ആണ്. ഇവരുടെ 'വേക്ക്ഫിറ്റ് സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് 'പ്രോഗ്രാമിലേക്ക് ആര്‍ക്കും അപേക്ഷ അയക്കാം.

. ബഹിരാകാശ പഠനത്തിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് കിടക്കയില്‍ കിടക്കാന്‍ നാസ 19,000 ഡോളര്‍ (ഏകദേശം 14 ലക്ഷം രൂപ) ആളുകള്‍ക്ക് നല്‍കുമ്പോള്‍, ഈ ഓണ്‍ലൈന്‍ സ്ലീപ്പ് സൊല്യൂഷന്‍സ്  ഒമ്പത് മണിക്കൂര്‍ ഉറക്കത്തിന് ഒരു ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.  അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍  കമ്പനിയുടെ ബെഡിലാണ് ഉറങ്ങേണ്ടത്.കൂടാതെ അത്യാധുനിക ഫിറ്റ്‌നസ്, സ്ലീപ്പ് ട്രാക്കറും ലഭിക്കും.കൂടാതെ ഈ മേഖലയിലെ വിദഗ്ധരില്‍ നിന്ന് കൗണ്‍സിലിംഗ് സെഷനുകളുമുണ്ടാകും.. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകര്‍ തങ്ങള്‍ എന്തുകൊണ്ട് ഉറക്കം ഇഷ്ടപ്പെടുന്നുവെന്ന കാര്യം ഒരു വീഡിയോ ക്ലിപ്പായി അയച്ചുകൊടുക്കണം. വിജയികള്‍ക്ക് ഇന്റേണ്‍ഷിപ്പിനായി നല്‍കുന്ന മെത്തയിലാണ് ഉറങ്ങേണ്ടത്. 

ഇതിനൊപ്പം സ്ലീപ്പ് ട്രാക്കറും നല്‍കും. അതുകൊണ്ട് നിങ്ങളുടെ വീട് എവിടെയായാലും ഈ പ്രോഗ്രാമില്‍ പങ്കാളികളാകാം. എന്നാല്‍ ഉറക്കസമയത്ത് ലാപ്‌ടോപ്,മൊബൈല്‍ എന്നിവ  ഉപയോഗിക്കാന്‍ പാടില്ല. ഒമ്പത് മണിക്കൂറിന് പുറമേ നിങ്ങള്‍ എവിടെ ജോലി ചെയ്താലും പ്രശ്‌നമില്ല. അതുകൊണ്ട് ഈ സ്റ്റൈപ്പന്റ് നേടിയെടുക്കാന്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളില്ല. 

ഒരു സ്ലീപ്പ് സൊല്യൂഷന്‍സ് കമ്പനി എന്ന നിലയില്‍, ആളുകളെ ഏറ്റവും നന്നായി ഉറങ്ങാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം. തിരക്കേറിയ ജീവിതം തുടരുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ ഉറക്കമില്ലായ്മയിലേക്കാണ് ആളുകള്‍ നീങ്ങുന്നത്. ഇത് നമ്മുടെ ആരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു,' ചൈതന്യ വേക്ക്ഫിറ്റ്.കോയുടെ ഡയറക്ടറും സഹസ്ഥാപകനുമായ രാമലിംഗഗൗഡ പറഞ്ഞു. ജീവിതത്തില്‍ ഉറക്കത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്നവരെ കണ്ടെത്തി റിക്രൂട്ട് ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് ഈ പ്രോഗ്രാമെന്നും അദേഹം വ്യക്തമാക്കി. വിശദവിവരങ്ങള്‍ക്ക് വേക്ക് ഫിറ്റ് കമ്പനിയുടെ വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാവുന്നതാണ്.

Related Articles

© 2024 Financial Views. All Rights Reserved